x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ്ക്കാ​യി ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പോ​ലു​മി​ല്ല : മ​യ്യ​നാ​ട്ടെ സ്ത്രീ​ക​ള്‍ ക​ലി​പ്പി​ൽ


Published: June 15, 2026 06:43 AM IST | Updated: June 15, 2026 06:43 AM IST

കൊ​ട്ടി​യം : സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​മാ​യ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ​ക​ള്‍​ക്ക് അ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി മ​യ്യ​നാ​ട്ടേ​ക്ക് ഒ​റ്റ സ​ര്‍​വീ​സ് പോ​ലും ന​ട​ത്തു​ന്നി​ല്ല. മു​ന്‍​കാ​ല​ത്ത് മ​യ്യ​നാ​ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഓ​ര്‍​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളും സ​ര്‍​വീ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.

മ​യ്യ​നാ​ട് നി​ന്ന് ആ​രം​ഭി​ച്ച് കൂ​ട്ടി​ക്ക​ട - വാ​ള​ത്തും​ഗ​ല്‍ വ​ഴി കൊ​ല്ലം ക​ച്ചേ​രി വ​രെ​ പോ​കു​ന്ന മൂ​ന്ന് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ 30 വ​ര്‍​ഷ​ത്തോ​ളം സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. മ​യ്യ​നാ​ട് നി​ന്ന് ത​ട്ടാ​മ​ല വ​ഴി കൊ​ല്ല​ത്തേ​ക്കും മ​യ്യ​നാ​ട് നി​ന്ന് കൊ​ട്ടി​യം, ആ​റ്റി​ങ്ങ​ല്‍ വ​ഴി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.

കൊ​ല്ല​ത്ത് നി​ന്ന് മ​യ്യ​നാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ര​ണ്ട് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. കാ​ല​ക്ര​മേ​ണ സ്വ​കാ​ര്യ ബ​സു​ക​ള്‍ റൂ​ട്ടു കൈ​യേ​റി.
ഇ​ര​വി​പു​ര​ത്തെ​യും മ​യ്യ​നാ​ട്ടെ​യും റെ​യിൽവേ ഗേ​റ്റു​ക​ള്‍ അ​ടി​ക്ക​ടി അ​ട​ച്ചി​ടു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​യ​ത്.

എ​ന്നാ​ല്‍ ഇ​ര​വി​പു​ര​ത്ത് റെ​യി​ല്‍​വേ മേ​ല്‍​പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​കു​ക​യും റെ​യി​ല്‍​വെ ഗേ​റ്റി​ന്‍റെ കു​രു​ക്കി​ല്‍​പ്പെ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍ മ​യ്യ​നാ​ട് എ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
മ​യ്യ​നാ​ടി​ന്‍റെ ഉ​ള്‍​പ്ര​ദേ​ശ​മാ​യ മു​ക്കം, കാ​ക്കോ​ട്ടു​മൂ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ള്‍ അ​ട​ക്കം സ​ര്‍​വീ​സ് നി​ര്‍​ത്തി വ​ച്ച​തോ​ടെ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍. ദൂ​ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് മ​യ്യ​നാ​ട് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.

മ​യ്യ​നാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, വെ​ള്ള​മ​ണ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗ​വ ഐ​ടി​ഐ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​നി​ക​ളും എ​ത്തു​ന്നു. കൊ​ട്ടി​യ​ത്തും, കൊ​ല്ല​ത്തും ഉ​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന ആ​യി​ര​ങ്ങ​ള്‍ മ​യ്യ​നാ​ട്ടു നി​ന്ന് യാ​ത്ര ചെ​യ്യു​ന്നു.

കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹ​രി​തക​ര്‍​മ സേ​നാ അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള അ​സം​ഘ​ടി​ത​രാ​യ ആ​യി​ര​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​രിന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ വ​രു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഡി.​വി. ഷി​ബു ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ ആ​ശു​പ​ത്രി, മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ , റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, മാ​ര്‍​ക്ക​റ്റ് അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക​ട​ക്കം ആ​ശ്ര​യം സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ്.

നി​ര്‍​ത്തി വ​ച്ച കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് നേ​രേ മു​ഖം തി​രി​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ള്‍. സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ യാ​ത്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​യ്യ​നാ​ട്ടെ സ്ത്രീ​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​നന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മ​യ്യ​നാ​ട്ടെ സ്ത്രീ ​യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ള്ള​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up