x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കൂ​ര​യു​ടെ കീ​ഴി​ൽ ശ​ശി​യും കു​ടും​ബ​വും


Published: June 15, 2026 06:42 AM IST | Updated: June 15, 2026 06:42 AM IST

പാ​ലാ​വ​യ​ൽ: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ കി​ട​ന്നു​റ​ങ്ങാ​ൻ ഒ​രു വീ​ടി​ല്ലാ​തെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ​പ്പെ​ട്ട കു​ണ്ടാ​രം ഉ​ന്ന​തി​യി​ലെ കി​ഴ​ക്കേ​പു​തി​യ​വീ​ട്ടി​ൽ ശ​ശി​യും ഭാ​ര്യ സി​ന്ധു​വും പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ചൊ​ർ​ന്നൊ​ലി​ക്കു​ന്ന ഓ​ല​പ്പു​ര​യി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

ചു​മ​ര​ലു​ക​ൾ​ക്കു പ​ക​രം ഗ്രീ​ൻ നെ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്നു. മേ​ൽ​കൂ​ര​യോ ത​റ​യോ ഇ​ല്ല. നാ​ലു മ​ര​തൂ​ണു​ക​ളി​ൽ ക​മ്പു​ക​ൾ വ​ച്ചു കെ​ട്ടി അ​തി​ൻ​മേ​ൽ ഓ​ല​ക​ളും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും വി​രി​ച്ചാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. 10 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച വീ​ട് കാ​ല​പ​ഴ​ക്ക​ത്താ​ൽ ഏ​തു സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ശ​ശി​യു​ടെ അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും വ​സ്തു ഇ​വ​രു​ടെ പേ​രി​ൽ ര​ജ​സ്റ്റ​ർ ചെ​യ്തു കൊ​ടു​ത്തി​രു​ന്നി​ല്ല. അ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ത്തി​ൽ വീ​ട് പ​ണി​യാ​നോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു ശശിയുടെ കു​ടും​ബം.

ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഏ​താ​നും ആ​ളു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി മൂ​ന്നു സെ​ന്‍റ് സ്ഥ​ലം ഈ ​കു​ടും​ബ​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ആ​ക്കി​യി​ട്ടു​ണ്ട്.

സ്ഥ​ലം സ്വ​ന്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രു വീ​ടി​നാ​യി പ​ല സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ണ്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ നി​ര​സി​ക്കു​ക​യാ​ണെ​ന്ന് ശ​ശി പ​റ​ഞ്ഞു. ഈ ​കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ സ്വ​കാ​ര്യ​വ്യ​ക്തി ഇ​ന്ന​ലെ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വാ​ങ്ങി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കെ​ട്ടി ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ശ​ശി.

 

Tags : nattu vishesham Shashi and family leaking plastic bag

Recent News

Corehub Up