x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം


Published: June 15, 2026 06:45 AM IST | Updated: June 15, 2026 06:45 AM IST

പ​യ്യാ​വൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ രാ​ജ്യ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും മ​ല​യോ​ര വി​ക​സ​ന​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​നു​ള്ള ന​ന്ദി പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ക്ക​ത്താ​നം, നേ​താ​ക്ക​ളാ​യ ഡോ. ​കെ.​വി. ഫി​ലോ​മി​ന, കെ.​പി. ഗം​ഗാ​ധ​ര​ൻ, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ന​സീ​മ ഖാ​ദ​ർ, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, സി​ന്ധു ബെ​ന്നി, ടെ​ൻ​സ​ൺ ജോ​ർ​ജ്, കെ.​പി.​ബാ​ല​കൃ​ഷ്ണ​ൻ, ബേ​ബി മു​ല്ല​ക്ക​രി, ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, എ.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, ടി.​പി. അ​ഷ്റ​ഫ്, ജേ​ക്ക​ബ് പ​ന​ന്താ​നം, സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ, സ​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Sajeev Joseph MLA to be welcomed

Recent News

Corehub Up