x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വെ​ള്ളം കെ​ട്ടി​യ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം


Published: June 15, 2026 04:55 AM IST | Updated: June 15, 2026 04:55 AM IST

റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മ​ര​ട്: നെ​ട്ടൂ​ർ എ​സ്എ​ൻ ജം​ഗ്ഷ​ൻ അ​മ്പ​ല​ക്ക​ട​വ് റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ട്ടൂ​ർ വി​മ​ല​ഹൃ​ദ​യ മാ​താ ദേ​വാ​ല​യ​ത്തി​ലെ കെ​എ​ൽ​സി​എ പ്ര​വ​ർ​ത്ത​ക​ർ എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ വാ​ഴ വ​ച്ചു.

രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ജാ​ഥ​യാ​യി വ​ന്നാ​ണ് കെ​എ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും വി​ശ്വാ​സ സ​മൂ​ഹ​വും റോ​ഡി​ൽ വാ​ഴ ന​ട്ട​ത്. പൊ​ട്ടി​ത്ത​ക​ർ​ന്ന് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഈ ​റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി ഫാ.​അ​ലോ​ഷ്യ​സ് തൈ​പ്പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ ജാ​ഥ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കെ​എ​ൽ​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ർ​ജ്, സെ​ക്ര​ട്ട​റി പീ​റ്റ​ർ പ്ര​വീ​ൺ, സ​ജി​ത്ത് സാ​ക്സ​ൺ, ജോ​സ​ഫ് ഷാ​ജി, എം.​എ​ക്സ് ജോ​സ​ഫ്, ദി​ജി​ൻ സേ​വ്യ​ർ, ജ​യാ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up