x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ര​മ്പ​ലം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ


Published: June 15, 2026 05:00 AM IST | Updated: June 15, 2026 05:00 AM IST

സഞ്ജ്‍യ് ബാബു

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം ഭ​ഗ​വ​തി വി​ലാ​സം ക്ഷേ​ത്ര​ത്തി​ലെ എ​ണ്ണ വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച് 20000 രൂ​പ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തി​ൽ ഒ​രാ​ളെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് സ​ഞ്ജ​യ് നി​വാ​സി​ൽ സ​ഞ്ജ​യ് ബാ​ബു(23)​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.

ഈ ​മാ​സം 11ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സി​സി ടി​വി ഫു​ട്ടേ​ജു​ക​ൾ വ​ച്ച് പോ​ലീ​സ് പ്രാ​ദേ​ശി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തു​മ്പും ല​ഭി​ച്ചി​രു​ന്നി​ല്ല. ടെ​മ്പി​ൾ തെ​ഫ്റ്റ് സ്ക്വാ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഇ​ന്ന​ലെ രാ​വി​ലെ പ​ട്ട​ണ​ക്കാ​ട് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സ്ഥി​രം മോ​ഷ്ടാ​ക്ക​ളാ​ണ് മൂ​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up