x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; 12 ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍


Published: June 15, 2026 04:58 AM IST | Updated: June 15, 2026 04:58 AM IST

പെ​രു​മ്പാ​വൂ​ര്‍: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വ്യാ​പ​ക റെ​യ്ഡി​ല്‍ 12 ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. 60 ഓ​ളം കു​പ്പി ഹെ​റോ​യി​നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

പെ​രു​മ്പാ​വൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ്, ഫി​ഷ് മാ​ര്‍​ക്ക​റ്റ്, ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച പോ​ലീ​സ് നാ​യ​യും റെ​യ്ഡി​ല്‍ പ​ങ്കാ​ളി​യാ​യി. ഒ​ക്ക​ല്‍ കാ​രി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് 20 കു​പ്പി മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് ആ​സാം സ്വ​ദേ​ശി​ക​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up