x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​മാ​യി ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ്


Published: June 15, 2026 01:50 AM IST | Updated: June 15, 2026 01:50 AM IST

തൊ​ടു​പു​ഴ: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​മാ​യി ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ്. കു​ള​മാ​വ് ഗ​വ.​ ഐ​എ​ച്ച്ഇ​പി ഹൈ​സ്‌​കൂ​ളി​ല്‍ കു​ള​മാ​വ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​പി. ​മ​നു​രാ​ജ്, കു​ട​യ​ത്തൂ​ര്‍ സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​നി​ല്‍ ഇ​ടു​ക്കി എ​സ്പി​സി മോ​ട്ടി​വേ​ഷ​ന്‍ സെ​ല്ലി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി അ​ര​വി​ന്ദ്, തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ. ബി​ജു​എ​ന്നി​വ​ര്‍ "ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട്' എ​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്രോ​ജ​ക്‌ടിന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​താ​പി​താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ക്ലാ​സു​ക​ള്‍ ന​ട​ത്തി.

ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും സ്വ​ഭാ​വരൂ​പീ​ക​ര​ണ​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​തോ​ടൊ​പ്പം, കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ കാ​ണു​ന്ന മാ​റ്റ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

ക്ലാ​സു​ക​ള്‍​ക്കാ​യി 9497912649 എ​ന്ന ജ​ന​മൈ​ത്രി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ നി​ങ്ങ​ളു​ടെ ചു​റ്റു​പാ​ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​ങ്ങ​ളോ, ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​ടു​ക്കി ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ 9497912594 എ​ന്ന ന​മ്പ​രി​ല്‍ അ​റി​യി​ക്കാ​നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു.

Tags : nattu vishesham Idukki District Police conducts

Recent News

Corehub Up