x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണവി​ത​ര​ണ സ്ഥാ​പ​നം അ​ട​പ്പി​ച്ചു


Published: June 15, 2026 01:42 AM IST | Updated: June 15, 2026 01:42 AM IST

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ന് സ​മീ​പം കു​ന്ത​ളം​പാ​റ റോ​ഡ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും വൃ​ത്തിഹീ​ന​മാ​യ രീ​തി​യി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​പ​ണ​നം ന​ട​ത്തു​ന്ന ഇ​ത​രസം​സ്ഥാ​ന​ക്കാ​രു​ടെ വ്യാ​പാ​ര സ്ഥാ​പ​നം അ​ട​പ്പി​ച്ചു.

ക​ട്ട​പ്പ​ന പോ​ലീ​സി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​മാ​ണ് ക​ട്ട​പ്പ​ന ടൗ​ണി​ൽ കു​ന്ത​ളംപാ​റ റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന പു​തി​യ ബ​സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഈ ​സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് ക​യ​റി​യ​പ്പോ​ൾ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​പ​ണ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഉ​ട​ൻ​ത​ന്നെ ഇ​വ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ നി​ര​വ​ധി ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​വ​രെ​യെ​ല്ലാം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഇ​വി​ടെ ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. പ​ല​ത​വ​ണ ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യും പ​ല​ഹാ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ​ത​രം ക​ള​റു​ക​ൾ അ​ട​ക്കം ആ​രോ​ഗ്യവി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു.
ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്നും ക​ണ്ടെ​ത്തി. ഇ​തോ​ടെ സ്ഥാ​പ​നം അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ട്ട​പ്പ​ന ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം അ​റി​യി​ച്ചു.

Tags : nattu vishesham Unsafe food distribution

Recent News

Corehub Up