ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ കണ്വെന്ഷന് കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്യു
പത്തനംതിട്ട: വടശേരിക്കരയില്‍ ഉള്‍പ്പെട്ട ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം പരിഹരിക്കുവാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ കണ്വെന്ഷന് സംസ്ഥാന സര്‍ക്കാരിനോടും വനം, റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനും ആക്രമണങ്ങള്ക്കിരയാകുന്നവര്ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതിന് വനംവകുപ്പും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വടശേരിക്കരയില്‍ ഉള്‍പ്പെടെ നിരന്തരമായി ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം വിളിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാന്‍ വനംമന്ത്രി നേരിട്ട് എത്തി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, ജെറി മാത്യു സാം, അബ്ദുള്‍ കലാം ആസാദ്, ഹരികുമാര്‍ പൂതങ്കര, ബ്ലോക്ക് പ്രസിഡന്റുമാരായ സഖറിയാ വര്‍ഗീസ്, ആർ. ദേവകുമാര്‍, പ്രവീണ്‍ പ്ലാവിളയിൽ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, കെ. ശിവപ്രസാദ്, ആബിദ് ഷെഹിം എന്നിവര്‍ പ്രസംഗിച്ചു.
Tags : wild animal Nattuvishesham District News DCC