x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്യ​വ​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​വും തി​രു​നാ​ളും

വെബ് ഡെസ്ക്
Published: September 1, 2026 12:49 AM IST | Updated: September 1, 2026 12:49 AM IST

കാ​ര്യ​വ​ട്ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​നും എ​ട്ടു നോ​ന്പാ​ച​ര​ണ​ത്തി​നും തു​

കാ​ര്യ​വ​ട്ടം: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളും എ​ട്ടു നോ​ന്പാ​ച​ര​ണ​വും ഇ​ന്നു മു​ത​ൽ എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ഇ​ട​വ​ക വി​കാ​രി ഡോ. ​സി.​സി. ജോ​ണ്‍ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ന​വ​നാ​ൾ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം, നേ​ർ​ച്ച വി​ള​ന്പ​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്നു മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ളെ കാ​രേ​റ്റ് ഹോ​ളി ഫാ​മി​ലി എ​സ്എം​സി​സി വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് വെ​ണ്‍​മാ​ന​ത്ത് തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് എം​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ റ​വ. ജോ​ണ്‍ അ​രീ​ക്ക​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

നാ​ലി​ന് സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ർ സെ​മി​നാ​രി സ്പി​രി​ച്വ​ൽ ഫാ​ദ​ർ റോ​യി ജോ​ർ​ജ് വ​യ​ലി​റ​ക്ക​ത്ത് തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. അ​ഞ്ചി​ന് പോ​ത്ത​ൻ​കോ​ട് സെ​ന്‍റ് തോ​മ​സ് എം​എം​സി​സി വി​കാ​രി ഫാ. ​ജോ​ബി​ൻ ക​റു​ക​യി​ൽ തി​രു​വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ആ​റി​ന് അ​രു​വി​യോ​ട് എ​സ്എം​സി​സി വി​കാ​രി ഫാ. ​തോ​മ​സ് പൂ​വ​ണ്ണാ​ൽ, ഏ​ഴി​ന് ചെ​ന്പു​മ​ല എ​സ്എം​സി​സി വി​കാ​രി ഫാ. ​ജ​യിം​സ് ച​രു​വി​ള​യി​ൽ എ​ന്നി​വ​ർ തി​രു​വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. എ​ട്ടി​ന് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​ച​ട​ങ്ങു​ക​ൾ​ക്ക് മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.

Tags : Nattuvishesham DistrictNews DeepikaNews Eight-Day Fast

Recent News

Corehub Up