x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​റേ​ഞ്ചി​ന്‍റെ ബാ​ഹു​ബ​ലി​യാ​യി വീ​ണ്ടും എ​ല്‍​ദോ​സ്

വെബ് ഡെസ്ക്
Published: August 30, 2026 10:58 PM IST | Updated: August 30, 2026 10:58 PM IST

താ​ങ്ങാ​നാ​ളു​ണ്ട്...​ജി​ല്ലാ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​തോ​ണി​യി​ല്‍ ന​ട​ന്ന ത​ടി​ചു​മ​ട് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ എ​ല്‍​ദോ​സ് ബി​ജു ത​ടി​ചു​മ​ക്കു

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ന്‍റെ ബാ​ഹു​ബ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ള​കു​വ​ള്ളി സ്വ​ദേ​ശി മേ​ക്കാ​ട്ടി​ല്‍ എ​ല്‍​ദോ​സ് ബി​ജു ജി​ല്ലാ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​തോ​ണി​യി​ല്‍ ന​ട​ന്ന ത​ടി​ചു​മ​ട് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 201 കി​ലോ​ഭാ​ര​മു​ള്ള ത​ടി ചു​മ​ന്നാ​ണ് എ​ല്‍​ദോ​സ് ഹൈ​റേ​ഞ്ചി​ന്‍റെ മ​ല്ല​ന്‍ പ​ട്ട​വും ഒ​ന്നാം സ​മ്മാ​ന​മാ​യ 10,001 രൂ​പ​യും സ്വ​ന്ത​മാ​ക്കി​യ​ത്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യും യൂ​ണി​വ​ഴ്‌​സി​റ്റി അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​നു​മാ​ണ് 24 കാ​ര​നാ​യ എ​ല്‍​ദോ​സ്. സു​ഹൃ​ത്തു​ക്ക​ള്‍ സ്‌​നേ​ഹ​ത്തോ​ടെ "ഹ​ള്‍​ക്ക്' എ​ന്ന് വി​ളി​ക്കു​ന്ന എ​ല്‍​ദോ​സ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ന്‍ ബി​ജു മാ​ത്യു​വി​നൊ​പ്പം ത​ടി ചു​മ​ക്കാ​ന്‍ പോ​യു​ള്ള പ​രി​ച​യ​മാ​ണ് മ​ത്സ​ര​ങ്ങ​ളി​ലെ ഏ​ക പ​രി​ശീ​ല​നം. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​നാ​റാം​ക​ണ്ട​ത്ത് 230 കി​ലോ ഭാ​ര​മു​ള്ള ത​ടി​ചു​മ​ന്നാ​ണ് മ​ത്സ​ര​ത്തി​ലെ ക​ഴി​വ് തെ​ളി​യി​ച്ച​ത്.

ക​ന്നി​യ​ങ്ക​ത്തി​ല്‍ നേ​ടി​യ ആ​ത്മ​വി​ശ്വാ​സം തു​ട​ര്‍​ന്ന് തോ​പ്രാം​കു​ടി​യി​ലും മു​രി​ക്കാ​ശേ​രി​യി​ലും ന​ട​ന്ന മ​ത്സ​ര​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്നു. ര​ണ്ടി​ട​ത്തും 225 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ത​ടി​യാ​ണ് എ​ല്‍​ദോ​സ് തോ​ളി​ലേ​റ്റി റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യി ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് എ​ല്‍​ദോ​സ് ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​ത്.

പി​താ​വ് ബി​ജു​വി​നൊ​പ്പ​മാ​ണ് എ​ല്‍​ദോ​സ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ ഹൈ​റേ​ഞ്ചി​ലെ നി​റ​സാ​ന്നി​ധ്യം​കൂ​ടി​യാ​ണ് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​കൂ​ടി​യാ​യ എ​ല്‍​ദോ​സ്.

ചെ​റു​തോ​ണി​യി​ലെ മ​ത്സ​ര​ത്തി​ല്‍ 55 കി​ലോ മാ​ത്രം ശ​രീ​ര ഭാ​ര​മു​ള്ള ഷി​ജോ കൊ​ച്ചു​ക​രി​മ്പ​നാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. എ​ല്‍​ദോ​സി​ന്‍റെ പി​താ​വ് ബി​ജു മാ​ത്യു മൂ​ന്നാം സ്ഥാ​നം നേ​ടി. പ​ത്ത് മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ത​ടി ചു​മ​ട് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Eldos returns

Recent News

Corehub Up