പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലയിലെ അഞ്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു. ഇന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ, വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ, മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ്, തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടന്നത്.
ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീണ്ടു . ഇന്ന് രാവിലെ വോട്ടെണ്ണിയ ശേഷം ഫല പ്രഖ്യാപനം നടത്തും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണവും യുഡിഎഫ് വിജയിച്ച വാർഡുകളാണ്.
വർക്കല ബ്ലോക്കിലെ ഒറ്റൂർ ഡിവിഷൻ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. മംഗലപുരം ഗ്രാമപഞ്ചായത്ത് മുണ്ടയ്ക്കൽ വാർഡിലെ ഫലം പഞ്ചായത്ത് ഭരണത്തിൽ നിർണായകമാകും. എൽഡിഎഫ്, യുഡിഎഫ് തുല്യ സീറ്റുകളിലും ബിജെപിയും നിർണായകമാണ് കക്ഷിനിലയിൽ എന്നുള്ളതാണ് പ്രത്യേകത. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ കനത്ത പൊലിസ് സുരക്ഷയിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.
സീറ്റുകൾ നിലനിർത്തുമെന്ന് യുഡിഎഫും കുടുതൽ സീറ്റുകൾ തിരിച്ച് പിടിക്കുമെന്ന് എൽഡിഎഫും നില മെച്ചപ്പെടുത്തുമെന്ന് ബിജെപിയും അവകാശപ്പെടുന്നു.