മാർച്ചും ധർണയും കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അന്യായമായി സ്ഥലംമാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) നേതൃത്വത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
യുഡിഎഫ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിൽ സർവീസ് ചട്ടങ്ങളും മാനുഷിക പരിഗണനകളും ലംഘിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് എഫ്എസ്ഇടിഒ കുറ്റപ്പെടുത്തി.
അന്യായമായി സ്ഥലംമാറ്റപ്പെട്ട ജീവനക്കാരിൽ ചിലർ ആഘാതം താങ്ങാനാകാതെ മരണപ്പെടുന്ന സ്ഥിതിയിലെത്തിയെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. സുരേഷ്കുമാർ, ഹംസ കണ്ണാട്ടിൽ, എസ്. ലക്ഷമീദേവി, ജില്ലാ പ്രസിഡന്റ് ജി. ബിനുകുമാർ, സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം. അലക്സ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.ടി. ദിപിൻദാസ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു, കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസ്, കെജിഎൻഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദീപ ജയപ്രകാശ്, ജില്ലാ സെക്രട്ടറി. എ.എസ്. നിഷാദ് എന്നിവർ പ്രസംഗിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതവും കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി. രാജേഷ്കുമാർ നന്ദിയും പഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews transfers