x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എം​എ രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യി​ൽ മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്ക​ണം: ഐ​എം​എ കേ​ര​ള

വെബ് ഡെസ്ക്
Published: October 26, 2026 06:29 AM IST | Updated: October 26, 2026 06:29 AM IST

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ക​ണ്ണൂ​രി​ൽ ന​ട​ന്ന 289-ാമ​ത് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി സം​ഗ​മ​ത്തി​ൽ നി​ന്ന്.

ക​ണ്ണൂ​ർ: സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ജീ​വ​ൻ​ര​ക്ഷാ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ മ​രു​ന്നു​ക​ളു​ടെ അ​മി​ത​വി​ല വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) കേ​ര​ള സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ 289-ാ മ​ത് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി സം​ഗ​മം ചൂ​ണ്ടി​ക്കാ​ട്ടി.

റി​സ്ഡി​പ്ലാം പോ​ലു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​യി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണം. എ​സ്എം​എ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ജീ​വ​ൻ​ര​ക്ഷാ ചി​കി​ത്സ​യു​ടെ സാ​മ്പ​ത്തി​ക​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും അ​ർ​ഹ​രാ​യ എ​ല്ലാ രോ​ഗി​ക​ൾ​ക്കും തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഈ ​ഇ​ട​പെ​ട​ലു​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കേ​ണ്ട​താ​ണ്.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും താ​ങ്ങാ​വു​ന്ന ചി​കി​ത്സ​യും പ്ര​ധാ​നം ചി​കി​ത്സ​യു​ടെ ഗു​ണ​നി​ല​വാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം അ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യി താ​ങ്ങാ​വു​ന്ന​താ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ക​ണം. ശാ​സ്ത്രീ​യ വൈ​ദ്യ​ശാ​സ്ത്ര ത്തി​ന്‍റെ നി​ല​വാ​രം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളെ​യും ആ​രോ​ഗ്യ​രം​ഗ​ത്തെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വാ​ണി​ജ്യ​വ​ത്ക​ര​ണ​ത്തെ​യും ഐ​എം​എ എ​തി​ർ​ക്കും.

വ്യ​ത്യ​സ്ത ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​വും യോ​ഗ്യ​ത​യും ഉ​റ​പ്പാ​ക്കാ​തെ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം പ​രി​ശീ​ലി​ക്കാ​നും മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കാ​നും അ​നു​മ​തി ന​ൽ​കു​ന്ന മി​ക്സോ​പ്പ​തി രീ​തി​യോ​ട് ഐ​എം​എ വി​യോ​ജി​ച്ചു.

ഹോ​മി​യോ​പ്പ​തി പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്ക് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം പ​രി​ശീ​ലി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും അം​ഗീ​കൃ​ത യോ​ഗ്യ​ത​യും ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ നി​ല​വാ​ര​വും മു​ൻ​നി​ർ​ത്തി​യാ​ക​ണമെന്നും ഐ​എം​എ ആവശ്യപ്പെട്ടു.

Tags :

Recent News

Corehub Up