x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​ക്കു​റ്റി പ​ള്ളി​മു​റ്റ​ത്ത് സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി


Published: February 21, 2026 01:55 AM IST | Updated: February 21, 2026 01:55 AM IST

മോ​ഷ്‌​ടി​ച്ച കു​റ​ച്ചു​സാ​ധ​ന​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​വ​ന്നി​ട്ട നി​ല​യി​ൽ.

നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​മു​റ്റ​ത്തും പ​ഴ​യ പ​ള്ളി​മു​റി​യി​ലും സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ​ഴ​യ പ​ള്ളി പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ 16ന് ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 17 നാ​ണ് മോ​ഷ​ണ വി​വ​രം ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​കാ​രി​യ​ച്ച​നും അ​റി​യു​ന്ന​ത്.

ഉ​ട​ൻ കു​ടി​യാ​ന്മ​ല പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, 18ന് ​രാ​ത്രി മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട കു​റ​ച്ചു സാ​ധ​ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ കൊ​ണ്ടു​വ​ന്ന് തി​രി​കെ‌ ഇ​ട്ട​താ​യും ക​ണ്ടെ​ത്തി. ഗ്യാ​സ് സി​ലി​ണ്ട​ർ, സ്റ്റൗ, ​ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, അ​ലു​മി​നി​യം കു​ടം, നി​ര​വ​ധി പാ​ത്ര​ങ്ങ​ൾ.

അ​ലു​മി​നി​യം ഡി​ഷു​ക​ൾ, പെ​ഡ​സ്ട്ര​ൽ ഫാ​ൻ, സീ​ലിം​ഗ് ഫാ​നു​ക​ൾ, 70 ലി​റ്റ​ർ ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ക​ന്നാ​സു​ക​ൾ, ര​ണ്ടു ചാ​ക്ക് കോ​പ്പ​ർ വ​യ​ർ, മൂ​ന്ന് കോ​ളാ​ന്പി മൈ​ക്ക്, പാ​റ പൊ​ട്ടി​ക്കു​ന്ന ക​ന്പി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. പ​ള്ളി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും മ​റ്റൊ​രു വാ​ഹ​ന​വും പ​ല പ്രാ​വ​ശ്യം വ​ന്നു​പോ​കു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. കു​ടി​യാ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Equipment kept nattuvishesham. local news

Recent News

Corehub Up