x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർവി​ല ച​രി​ത്രം കു​റി​ക്കു​മ്പോ​ഴും വി​ൽ​ക്കാ​ന്‍ ഷീ​റ്റി​ല്ലാ​തെ ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: November 2, 2026 06:29 AM IST | Updated: November 2, 2026 06:29 AM IST

ഇ​ല​ക​ൾ കൊ​ഴി​ഞ്ഞ മ​ല​യോ​ര​ത്തെ ഒ​രു റ​ബ​ർ തോ​ട്ടം.

പെ​രു​മ്പ​ട​വ്\​ആ​ല​ക്കോ​ട്: റ​ബ​ർ വി​പ​ണി​യി​ല്‍ ച​രി​ത്രം കു​റി​ച്ച്‌ കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യെ​ന്ന നേ​ട്ട​ത്തി​ലെ​ത്തു​ന്പോ​ഴും പ്ര​യോ​ജ​നം കി​ട്ടാ​തെ ക​ർ​ഷ​ക​ർ. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ല്‍ 192 രൂ​പ​യാ​യി​രു​ന്ന റ​ബ​ർ വി​ല ഒ​ന്പ​ത് മാ​സ​ത്തി​നി​ടെ 108 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച ഗ്രേ​ഡി​ന് 299 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ക​ച്ച​വ​ടം.

എ​ന്നാ​ൽ, വി​ല​വ​ർ​ധ​ന ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും വി​ൽ​ക്കാ​ൻ ഷീ​റ്റി​ല്ലാ​തെ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ക​ർ​ഷ​ക​ർ. തു​ട​ർ​ച്ച​യാ​യ മ​ഴ, ടാ​പ്പിം​ഗ് മു​ട​ക്കം, കൂ​ലി​ച്ചെ​ല​വി​ലെ​യും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ​യും വ​ർ​ധ​ന എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം റ​ബ​ർ പാ​ലി​ന്‍റെ ഉ​ത്പാ​ദ​നം പ​കു​തി​യാ​യി താ​ഴ്ന്നു​വെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഈ ​വ​ർ​ഷം പ​ട്ട​മ​ര​പ്പും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 10 ഷീ​റ്റ് കി​ട്ടി​യ സ്ഥാ​ന​ത്ത് നി​ല​വി​ൽ നാ​ല് ഷീ​റ്റാ​യി ചു​രു​ങ്ങി. ഇ​ന്ന് വെ​ട്ടു​മ്പോ​ൾ പാ​ലു​ള്ള മ​രം മ​റ്റ​ന്നാ​ൾ വെ​ട്ടു​മ്പോ​ൾ പ​ട്ട​മ​ര​ച്ച​താ​യി മാ​റു​ന്ന സ്ഥി​തി​യാ​ണ്. ക്ര​മാ​തീ​ത​മാ​യ ചൂ​ടാ​ണ് ഇ​തി​നു​കാ​ര​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മി​ക്ക തോ​ട്ട​ങ്ങ​ളി​ലും ഇ​ല​പൊ​ഴി​ച്ചി​ലും രൂ​ക്ഷ​മാ​ണ്. മ​രു​ന്ന​ടി ന​ട​ത്തി​യ തോ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഒ​രു പ​രി​ധി​വ​രെ ഇ​ല​പൊ​ഴി​യാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. ചെ​ല​വ് വ​ർ​ധി​ച്ച​തു കാ​ര​ണം ഇ​ത്ത​വ​ണ മി​ക്ക ക​ർ​ഷ​ക​രും മ​രു​ന്നു​ത​ളി ഒ​ഴി​വാ​ക്കി​യ​തും തി​രി​ച്ച​ടി​യാ​യി.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ റ​ബ​ർ ഷീ​റ്റ് ഉ​ത്പാ​ദ​ന ചെ​ല​വി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. രാ​സ​വ​ള​ത്തി​ന് ചാ​ക്കി​ന് 500 രൂ​പ​യി​ല​ധി​കം കൂ​ടി. ആ​സി​ഡി​ന്‍റെ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. ടാ​പ്പിം​ഗ് കൂ​ലി മ​ര​മൊ​ന്നി​ന് 3.50 മു​ത​ൽ നാ​ലു രൂ​പ​വ​രെ​യാ​ണ്

ഒ​ന്നും ര​ണ്ടും ഏ​ക്ക​റി​ൽ റ​ബർ കൃ​ഷി ചെ​യ്യു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഏ​റെ​യും. കാ​ല​വ​ർ​ഷാ​രം​ഭ​ത്തോ​ടെ നി​ർ​ത്തി​വ​യ്ക്കു​ന്ന ടാ​പ്പിം​ഗ് സാ​ധാ​ര​ണ ചി​ങ്ങ​മാ​സ​ത്തോ​ടെ പു​ന​രാ​രം​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി തു​ട​ർ​ച്ച​യാ​യ മ​ഴ കാ​ര​ണം പ​ല തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പിം​ഗ് തു​ട​ങ്ങി​യി​ട്ടി​ല്ല. റെ​യി​ൻ ഷേ​ഡ് ഒ​രു​ക്കി ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ വി​ര​ള​മാ​ണ്. സ്വ​ന്ത​മാ​യി ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് കൂ​ലി​യി​ന​ത്തി​ലെ ചെ​ല​വ് ലാ​ഭി​ക്കാ​മെ​ന്ന​തു മാ​ത്ര​മാ​ണ് ആ​ശ്വാ​സം. തൊ​ഴി​ലാ​ളി​ക്ഷാ​മ​വും ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്.

ചി​ല തോ​ട്ട​മു​ട​മ​ക​ൾ പ​കു​തി വി​ള​വ് എ​ന്ന വ്യ​വ​സ്ഥ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ര​ങ്ങ​ൾ പാ​ട്ട​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് നേ​ട്ട​മാ​ണെ​ങ്കി​ലും കൃ​ഷി​ക്കാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് വ​രു​മാ​നം തു​ച്ഛ​മാ​ണെ​ന്ന് റ​ബ​ർ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മ​ഴ​യി​ലെ ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ൾ കാ​ര​ണം ഇ​ത്ത​വ​ണ തോ​ട്ട​ങ്ങ​ൾ കാ​ടു​മൂ​ടി​യ സ്ഥി​തി​യും ഉണ്ട്. കൂ​ലി വ​ർ​ധി​ച്ച​തു കാ​ര​ണം പ​ല​രും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​ട്ടു​മി​ല്ല. കാ​ട് വെ​ട്ടു​ന്ന​തി​ന് മ​ണി​ക്കൂ​റി​ന് 300 മു​ത​ൽ 375 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തും ടാ​പ്പിം​ഗി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. തോ​ട്ട​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കൂ​ലി​യും വ​ർ​ധി​ച്ചു. വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ഴും ഉ​ത്​പാ​ദ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വും വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത​യു​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. റ​ബ​ർ ബോ​ർ​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്‌ രാ​ജ്യ​ത്ത് നി​ല​വി​ല്‍ 5.22 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ റ​ബ​റി​ന്‍റെ കു​റ​വു​ള്ള​താ​യി പ​റ​യു​ന്നു. ഏ​ക​ദേ​ശം 1.76 ല​ക്ഷം ഹെ​ക്ട​റി​ല്‍ ഇ​പ്പോ​ള്‍ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ലും മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ പ്ര​മു​ഖ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലും റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​യും ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Tags :

Recent News

Corehub Up