x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി


Published: August 9, 2026 06:19 AM IST | Updated: August 9, 2026 06:19 AM IST

പേ​രൂ​ര്‍​ക്ക​ട: നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ ആ​ക്ട് പ്ര​കാ​രം നാ​ടു​ക​ട​ത്തി.മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള കാ​ല​ടി സൗ​ത്ത് മു​ദ്ര ന​ഗ​ര്‍ സി- 61​ല്‍ ഷി​ജു ത​മ്പി (33) യെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ശേ​ഷം നാ​ടു​ക​ട​ത്തി​യ​ത്.

ഫോ​ര്‍​ട്ട്, പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടു ക്രി​മി​ന​ല്‍​ക്കേ​സു​ക​ള്‍ പ്ര​തി​ക്കെ​തി​രേ​യു​ണ്ട്. ഫോ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ല്‍​പ്പെ​ട്ട​യാ​ളാ​ണ് ഷി​ജു ത​മ്പി. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​രു​ള്‍ ആ​ര്‍.​ബി കൃ​ഷ്ണ​യു​ടെ കാ​പ്പ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തു മ​റി​ക​ട​ത്ത് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും നാ​ടു​ക​ട​ത്തി​യ​തും.

Tags : nattu vishesham Exiled under KAAPA

Recent News

Corehub Up