റഹ്മത്തുള്ള
കാളികാവ്: അടിപിടി കേസില്‍ ഉള്‍പ്പടെ പ്രതിയായ കാളികാവ് ഉദരംപൊയില്‍ സ്വദേശി കുപ്പനത്ത് റഹ്മത്തുള്ളയെ കാപ്പ ചുമത്തി നാടു കടത്തി.
കാളികാവ് സ്റ്റേഷന് പരിധിയില്‍ അടിപിടി ഉള്‍പ്പടെ നാല് കേസും ട്രാന്സ്ജെന്ററിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ ഒരു കേസും റഹ്മത്തുള്ളക്കെതിരേ നിലവിലുണ്ട്. ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരേ മുന്‍പും കാപ്പ ചുമത്താന്‍ പൊലിസ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ റഹ്മത്തുള്ള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tags : District News Nattuvishesham Exiled KAAPA