കുടുംബസംഗമം അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: പ്രവാസി ലീഗല്‍ സെല്‍ ജില്ലാ കുടുംബസംഗമം തൊടുപുഴയില്‍ നടത്തി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബെന്നി പെരികിലത്ത് അധ്യക്ഷത വഹിച്ചു.
റോയ് കെ. പൗലോസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, പ്രവാസി ലീഗല്‍ സെല്‍ ജില്ലാ സെക്രട്ടറി ജോയ് ജോണ്‍, ട്രഷറര്‍ ജിംസണ് ജോസ്, ഷാജു പോള്‍ കൊന്നക്കല്‍, മിനി ജോണ്‍, അനു ബെന്നി, കെ.ഡി. മാത്യൂ, അനീഷ് തോമസ്, ഷാജു പോള്‍, സോനാ സാജു എന്നിവര്‍ പ്രസംഗിച്ചു.