x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഹ​ർ​ത്താ​ലി​നെ​തി​രേ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും

വെബ് ഡെസ്ക്
Published: October 12, 2026 11:33 PM IST | Updated: October 12, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി​യി​ലെ ഭൂ​വി​ഷ​യ​ങ്ങ​ളും ഇ​എ​സ്എ ​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് സി​പി​എം 16ന് ​ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ജി​ല്ലാ ഹ​ർ​ത്താ​ലി​നെ​തി​രേ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ൻ​ചോ​ല ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​ത്ത് വ​ർ​ഷം തു​ട​ച്ച​യാ​യി ഭ​രി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും അ​ഞ്ചു വ​ർ​ഷം മ​ന്ത്രി​യും അ​ഞ്ചു വ​ർ​ഷം എം​എ​ൽ​എ യു​മാ​യി​രു​ന്ന എം.​എം. മ​ണി​യും അ​നാ​വ​ശ്യ ഓ​ർ​ഡി​ന​ൻ​സു​ക​ൾ ഇ​റ​ക്കി കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ട് ഭ​ര​ണം മാ​റി അ​ഞ്ചു മാ​സം പോ​ലും തി​ക​യാ​ത്ത സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്കാ​ൾ ആ​രോ​പി​ച്ചു.

ഇന്നു ​രാ​ജ​കു​മാ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും നാളെ ​രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും സേ​നാ​പ​തി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും 15ന് ​ശാ​ന്ത​മ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും യോ​ഗ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ൻ​ചോ​ല ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ്, രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി, രാ​ജ​കു​മാ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ത്ത​നാ​ട്ട്, ശാ​ന്ത​മ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു വ​ട്ട​മ​റ്റം, സേ​നാ​പ​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ടു​ക്കി ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്

ചെ​റു​തോ​ണി: സി​പി​എം 16ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ജി​ല്ലാ ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​ഞ്ഞി​ക്കു​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 10 വ​ർ​ഷം ഭ​ര​ണം ന​ട​ത്തി​യി​ട്ടും ഇ​ടു​ക്കി​യു​ടെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ഇ​പ്പോ​ൾ നാ​ലു​ മാ​സം മാ​ത്ര​മാ​യ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭൂ​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സൂ​ട്ട​ർ ജോ​ർ​ജ്, റോ​ബി​ൻ കു​ന്നും​പു​റം, നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ കു​ന്നി​നി, ജ​ന​റൽ സെ​ക്ര​ട്ട​റി ഷി​ജു ന​രി​തൂ​ക്കി​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മു​ണ്ട​ൻ​മ​ല, റോ​യി കൂ​നം​മാ​ക്ക​ൽ, ജോ​സ് മ​ലേ​ക്കു​ടി, മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : district hartal NattuVishasham DistrictNews

Recent News

Corehub Up