x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നു​ണ​പ്ര​ചാ​ര​ണം വി​ക​സ​ന​മു​ര​ടി​പ്പി​ന് പ​രി​ഹാ​ര​മാ​കി​ല്ല: ജോ​സ് കെ. ​മാ​ണി


Published: February 24, 2026 11:40 PM IST | Updated: February 24, 2026 11:40 PM IST

എ​ല്‍​ഡി​എ​ഫ് വി​ക​സ​ന​സ​ദ​സി​ല്‍ പ്ര​വി​ത്താ​ന​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ സ​മ്മേ​ള​ന​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി പ്ര​സം​ഗി​ക്കു​ന്നു.

പ്ര​വി​ത്താ​നം: ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍ പാ​ലാ​യി​ല്‍ വി​ക​സ​ന​മു​ടി​പ്പി​ന്‍റെ ഇ​രു​ണ്ട കാ​ല​മാ​യി​രു​ന്നു​വെ​ന്നും നു​ണ​പ്ര​ചാ​ര​ണം ഇ​തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി. എ​ല്‍​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തു​ന്ന വി​ക​സ​ന​സ​ദ​സി​ല്‍ പ്ര​വി​ത്താ​ന​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ളും ന​ട​പ്പി​ല്‍ വ​രു​ത്തേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​ടെ ജോ​ലി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​എം. സി​റി​യ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം പി.​കെ. സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ലാ​ലി​ച്ച​ന്‍ ജോ​ജ്, ബാ​ബു കെ. ​ജോ​ര്‍​ജ്, സ​ജേ​ഷ് ശ​ശി, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, പി.​കെ. ഷാ​ജ​കു​മാ​ര്‍, ര​മേ​ശ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : False propaganda nattuvishesham local news

Recent News

Corehub Up