x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂഫാ​ന് പി​ന്തു​ണ​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നാ​ട​കം


Published: July 20, 2026 05:50 AM IST | Updated: July 20, 2026 05:50 AM IST

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ തു​ഫാ​ന് പി​ന്തു​ണ​യു​മാ​യി ല​ഹ​രി​ക്കെ​തി​രെ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നാ​ട​കം. ടി​കെ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നാ​ട​കാ​വ​ത​ര​ണം.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ശാ​രീ​രി​ക - മാ​ന​സി​ക പ്ര​ശ​ന​ങ്ങ​ളേ​യും ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ജ​ന​മൈ​ത്രി പോ​ലി​സി​ന്‍റെ നാ​ട​കം, ഒ​രു മ​ദ്യ​പാ​നി​യു​ടെ ആ​ത്മ​ക​ഥ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.
സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന നാ​ട​ക​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​രാ​യ മു​ഹ​മ്മ​ദ് ഷാ, ​ആ​ര്യ ദേ​വി, ദി​വ്യ സു​ധാ​ക​ര​ന്‍, സു​നി​ല്‍ കു​മാ​ര്‍, സു​ധ​ര്‍​മ​ന്‍, സു​ഭാ​ഷ് കു​മാ​ര്‍, ഷം​നാ​ഥ്, ര​തീ​ഷ്, മി​ഥു​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

സ്‌​കൂ​ള്‍ എ​ച്ച്എം സ​ജി. എം. ​എ​സ്, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഫ​ഹീം ഫാ​ദി​യ, ഡ്രി​ല്‍ ഇ​ന്‍​സ്‌​പെ​ക്‌ടര്‍​മാ​രാ​യ ഹ​ര്‍​ഷ​ന്‍, ജീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

 

Tags : Jana-Maitri Police Operation Toofan

Recent News

Corehub Up