x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ കൗ​ണ്‍​സി​ലിം​ഗ് ക്യാ​മ്പ്


Published: July 20, 2026 05:51 AM IST | Updated: July 20, 2026 05:51 AM IST

കൊ​ല്ലം: എ​സ്എ​ന്‍​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍ വി​വാ​ഹ കൗ​ണ്‍​സ​ലിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന വി​വാ​ഹ കൗ​ണ്‍​സി​ലിം​ഗ് ക്യാ​മ്പി​ന്‍റെ 45-ാ​മ​ത് ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്എ​ന്‍​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ശ​ങ്ക​ര്‍ നി​ര്‍​വ​ഹി​ച്ചു.

യോ​ഗം കൗ​ണ്‍​സി​ല​ര്‍ പി.സു​ന്ദ​ര​ന്‍ അ​ധ്യ​ക്ഷ​തവ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കൊ​ല്ലം യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എ​ന്‍. രാ​ജേ​ന്ദ്ര​ന്‍, കൊ​ല്ലം യൂ​ണി​യ​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജീ​വ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍, ശ്രീ​നാ​രാ​യ​ണ വ​നി​താകോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ വി.​എ​സ്. നി​ഷ, ജോ​യ് ആ​ലു​ക്കാ​സ് ആ​ന്‍​ഡ് ജോ​ളി സി​ല്‍​ക്‌​സ് പി​ആ​ര്‍​ഒ വി​ശ്വേ​ശ്വ​ര​ന്‍ പി​ള​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​ജീ​വി​ത​ത്തി​ലെ സ​ങ്ക​ല്പ​ങ്ങ​ളും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളും, കു​ടും​ബ ബ​ഡ്ജ​റ്റും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് രാ​ജേ​ഷ് പൊ​ന്‍​മ​ല​യും സ്ത്രീ-​പു​രു​ഷ ലൈം​ഗി​ക​ത, ഗ​ര്‍​ഭ​ധാ​ര​ണം, പ്ര​സ​വം, ശി​ശു​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഡോ. ​ശ​ര​ത്ച​ന്ദ്ര​നും ശ്രീ​നാ​രാ​യ​ണ​ധ​ര്‍​മം കു​ടും​ബ ജീ​വി​ത​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഷൈ​ല​ജ​യും സ്ത്രീ -​പു​രു​ഷ മ​ന:​ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഡോ.​സു​രേ​ഷ്‌​കു​മാ​റും കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര​വും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് കെ.​വി.​അ​നൂ​പും ക്ലാ​സെ​ടു​ത്തു.

യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ശ​ങ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എ​ന്‍.​രാ​ജേ​ന്ദ്ര​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. യോ​ഗ​ത്തി​ല്‍ യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ നേ​താ​ജി.​ബി. രാ​ജേ​ന്ദ്ര​ന്‍ പ്ര​സം​ഗി​ച്ചു.

Tags : Marriage Counseling

Recent News

Corehub Up