തൊടുപുഴ: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോന കണ്വന്ഷന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി ഹാളില്‍ നടന്നു. രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. ജോസ് പൊതൂര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ ‘സമുദായ ശക്തീകരണം ദീപികയിലൂടെ’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ഡിഗോള്‍ ജോര്‍ജ് കൊളംബേല്‍, ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോസ് അറുകാലില്‍, ഡിഎഫ്സി ഫൊറോന പ്രസിഡന്റ് ജയ്സണ്‍ നടുവിലേകിഴക്കേല് എന്നിവര്‍ പ്രസംഗിച്ചു.
ഫാ.ആന്‍ഡ്രൂസ് മൂലയില്‍, ഫാ.ആല്‍ബര്‍ട്ട് പീച്ചാട്ട്, ജയിംസ് മാളിയേക്കല്‍, മേരി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. തൊടുപുഴ ഫൊറോനയിലെ പതിനൊന്ന് ഇടവകകളില്‍നിന്നായി നാനൂറോളം പേര് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.