x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹ​വ​ല​യ​ത്തി​ല്‍ പു​തി​യ അ​ധ്യാ​യം എ​ഴു​തി​യ ചാ​ള്‍​സ് അ​ച്ച​ന്‍ ഓർമ​യാ​യി

വെബ് ഡെസ്ക്
Published: September 25, 2026 12:38 AM IST | Updated: September 25, 2026 12:38 AM IST

ഫാ. ​ചാ​ള്‍​സ് ഞാ​റ​ക്കു​ള​ത്ത് ഒ​ഐ​സി

റാ​ന്നി: അ​ധ്യാ​പ​ക​നും മ​നു​ഷ്യ​സ്‌​നേ​ഹി​യു​മാ​യ ചാ​ള്‍​സ് ഞാ​റ​ക്കു​ള​ത്ത് ഒ​ഐ​സി​ക്കു വി​ട. ബ​ഥ​നി സ​ന്യാ​സ​വൈ​ദി​ക​ന്‍, അ​ധ്യാ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ ഒ​രു കാ​ല​ത്ത് റാ​ന്നി​യി​ല്‍ സു​പ​രി​ചി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ഹൈ​സ്‌​കൂ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്ത സ​മ​യ​ത്ത് അ​നേ​കം മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും മാ​യാ​ത്ത ഓ​ര്‍​മ​യാ​യി ചാ​ള്‍​സ് അ​ച്ച​ന്‍ മാ​റി​യി​രു​ന്നു.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അ​ന്ത​രി​ച്ച ഫാ. ​ചാ​ള്‍​സി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന​ലെ ന​ട​ന്നു.
ബ​ഥ​നി സ​ന്യാ​സ​വൈ​ദി​ക​ന്‍, അ​ധ്യാ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ 1988 മു​ത​ല്‍ 2005 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് അ​ദ്ദേ​ഹം റാ​ന്നി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടി​മാ​ലി​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​കാ​ല​ഘ​ട്ടം ചെ​ല​വ​ഴി​ച്ച​ത്.

പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വ് പ​ക​ര്‍​ന്നു​ന​ല്‍​കി​യ അ​ധ്യാ​പ​ക​ന്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല ചാ​ള്‍​സ​ച്ച​നെ​ന്ന് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ര്‍​മ പ​ങ്കു​വ​ച്ചു.
ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ ശി​ഷ്യ​ര്‍​ക്കു വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളും സ്‌​നേ​ഹ​വും ക​രു​ണ​യും വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി​യ പ്രി​യ​പ്പെ​ട്ട ഗു​രു​നാ​ഥ​നാ​ണ് വി​ട​വാ​ങ്ങി​യ​ത്.

ക​ണ്ടു​മു​ട്ടി​യ മ​നു​ഷ്യ​രെ ത​ന്‍റെ സ്‌​നേ​ഹ​വ​ല​യ​ത്തി​ല്‍ ചേ​ര്‍​ത്തു​നി​ര്‍​ത്താ​ന്‍ ഫാ. ​ചാ​ള്‍​സ് ഞാ​റ​ക്കു​ള​ത്തി​നു പ്ര​ത്യേ​ക​മാ​യ ക​ഴി​വു​ണ്ടാ​യി​രു​ന്നു. മ​നു​ഷ്യ ജീ​വി​ത​ങ്ങ​ളോ​ട് പു​ല​ര്‍​ത്തി​യ ആ​ഴ​മേ​റി​യ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ മാ​റി.

വാ​ക്കു​ക​ളും ക​രു​ത​ലും സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ സ​മീ​പ​ന​വും അ​നേ​കം ഹൃ​ദ​യ​ങ്ങ​ളി​ല്‍ മാ​യാ​ത്ത ഓ​ര്‍​മ​യാ​ണെ​ന്ന് ചാ​ള്‍​സ് അ​ച്ച​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​വ​രും ശി​ഷ്യ​രും പ​റ​യു​ന്നു. അ​ധ്യാ​പ​ക​നാ​യ ബ​ഥ​നി സ​ന്യാ​സ​വൈ​ദി​ക​ന്‍റെ ജീ​വി​ത​സാ​ക്ഷ്യം അ​നേ​കം ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും ഒ​രു നി​ശ​ബ്ദ പാ​ഠ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ല്‍ ഒ​ഐ​സി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up