യാത്രക്കാരി മരിച്ചു
കഴക്കൂട്ടം: കെഎസ്ആർടിസി ബസിന്റെ പിൻ ചക്രം കയറി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ ഷൈജുവിന്റെ ഭാര്യ രാജിമോൾ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ കഠിനകുളം ചാന്നാങ്കര റോഡിൽ പിവൈഎഫ് വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.
ക്ഷേത്രദർശനം കഴിഞ്ഞ് ജൻമി മുക്കിലെ വാടക വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന രാജിമോളുടെ സ്കൂട്ടർ കെഎസ്ആർടിസി പ്രിയദർശിനി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണവിട്ട് ബസിനിടിയിലേക്ക് വീഴുകയായിരുന്നു. പരേതനായ രാജേന്ദ്രന്റെയും ശൈലജയുടെയും മകളാണ്. മക്കൾ: എസ്.ആർ.ആദിത്യ, എസ്.ആർ. അപർണ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Female rider dies after scooter