പ്രതീകാത്മക ചിത്രം
കൊട്ടിയം: മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത ചാരിറ്റി വിഭാഗമായ മുത്തൂറ്റ് എം.ജോര്‍ജ് ഫൗണ്ടേഷന് വഴി മുത്തൂറ്റ് ഫിനാന്‍സ് കൊട്ടിയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രദേശവാസികളായ 28 ഡയാലിസിസ് രോഗികള്‍ക്ക് 15,000 രൂപ വീതം (20 ഡയാലിസിസിന് ആവശ്യമായ തുക) വിതരണം ചെയ്തു.
കൊട്ടിയം ബ്രാഞ്ചില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊല്ലം സിറ്റി ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് കൊല്ലം റീജണല്‍ മാനേജര്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കൊട്ടിയം ബ്രാഞ്ച് മാനേജര്‍ ബിനു അലക്സ്, മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരായ എന്‍. മായ, ജി. അനൂപ് എന്നിവര്‍ പങ്കെടുത്തു.