x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി ഫ​യ​ർ ആ​ൻ​ഡ് ബി​ൽ​ഡിം​ഗ് കൊ​ളാ​പ്സ് മോ​ക് ഡ്രി​ൽ​

വെബ് ഡെസ്ക്
Published: October 15, 2026 12:52 AM IST | Updated: October 15, 2026 12:52 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷാ മോ​ക് ഡ്രി​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി: തീ​പി​ടി​ത്ത​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന കെ​ട്ടി​ടം ത​ക​ർച്ചയും പോ​ലു​ള്ള വ​ൻ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ​യും വി​വി​ധ സു​ര​ക്ഷാ വ​കു​പ്പു​ക​ളെ​യും സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ൻ സു​ര​ക്ഷാ മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ​സ്‌സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് അ​തി​വേ​ഗ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ മാ​തൃ​കാ പ​രി​ശീ​ല​നം ന​ട​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഖ്യപ​ങ്കാ​ളി​ക​ളാ​യി. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​യി​രു​ന്നു മോ​ക് ഡ്രി​ൽ.

 

അ​പ​ക​ടസാ​ഹ​ച​ര്യം പു​നഃ​സൃ​ഷ്ടി​ച്ച്

എ​പ്പോ​ഴും ജ​ന​ത്തി​ര​ക്കു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗ് സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന​താ​യി​രു​ന്നു ആ​ദ്യ സാ​ഹ​ച​ര്യം. തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലെ ഒ​രു മു​റി​യി​ൽ ഇ​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ചൂ​ടു​കൂ​ടി ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യും ചെ​യ്തു. ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ യ​ഥാ​ർ​ഥ അ​പ​ക​ട​ത്തി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ച്ചു.

അ​തീ​വ ദു​ഷ്ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

കെ​ട്ടി​ട​ത്തി​നു​ള്ളി​ലും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലും അ​ക​പ്പെ​ട്ടു​പോ​യ അ​ഞ്ചു​പേ​രെ​യാ​ണ് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ന​ത്ത പു​ക​യ്ക്കി​ട​യി​ലൂ​ടെ ലാ​ഡ​ർ റെ​സ്ക്യൂ, റോ​പ് റെ​സ്ക്യൂ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഉ​ട​ൻ ത​ന്നെ സ്ട്രെ​ച്ച​റു​ക​ളി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. അ​തീ​വ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും അ​തി​വേ​ഗ​ത്തി​ൽ തീ​യ​ണ​യ്ക്കാ​നും ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​നും റെ​സ്ക്യൂ ടീ​മി​ന് സാ​ധി​ച്ചു.

 

വ​കു​പ്പു​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫിസ​ർ എ. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക് ഡ്രി​ൽ നി​യ​ന്ത്രി​ച്ച​ത്.

വ​ള​രെ സി​സ്റ്റ​മാ​റ്റി​ക്കാ​യി​ട്ടും അ​ച്ച​ട​ക്ക​ത്തോ​ടു​കൂ​ടി​യും ന​ട​ത്തി​യ ഈ ​പ​രി​ശീ​ല​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫിസ് പ്ര​തി​നി​ധി​ക​ൾ, കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലി​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി, മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി എ​ന്നി​വിടങ്ങളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ത്ത് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യാ​ൽ വി​വി​ധ വ​കു​പ്പു​ക​ൾ എ​ങ്ങ​നെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ങ്ങ​ൾ എ​ങ്ങ​നെ പ​രി​ഭ്രാ​ന്ത​രാ​കാ​തെ സാ​ഹ​ച​ര്യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ബോ​ധ​വത്ക​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

വ്യാ​പാ​രി​ക​ൾ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് മോ​ക് ഡ്രി​ല്ലി​ന് ല​ഭി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up