പ്രതീകാത്മക ചിത്രം
തൊടുപുഴ: പക്ഷാഘാതം വന്നതിനെത്തുടർന്ന് അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞറുക്കുറ്റി സ്വദേശി മനോജിനെയാണ് (42) സേന രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കമ്പനി ഗോഡൗണായി ഉപയോഗിക്കുന്ന കാപ്പ് ഭാഗത്തുള്ള വീട്ടിലാണ് ജീവനക്കാരനായ മനോജ് കുടുംബസമേതം താമസിച്ചിരുന്നത്. ഓണത്തിന് വീട്ടുകാർ ബന്ധുവീട്ടിൽ പോയിനാൽ മനോജ് ഒറ്റയ്ക്കായിരുന്നു. രാവിലെ ജോലിക്ക് എത്താത്തിനെത്തുടർന്ന് ഉടമ അന്വേഷിച്ചെത്തിയപ്പോൾ വീട് ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സഹായത്തിനായി തൊടുപുഴ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
സേന എത്തി ഡോർ ബ്രേക്ക് ചെയ്ത് അകത്തുകയറിയ
പ്പോൾ ഇയാൾ മുറിക്കുള്ളിൽ അവശനിലയിൽ സംസാരശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. ഉടനടി ഫയർഫോഴ്സിന്റെ ആംബുലൻസിൽ വെങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിവേക് ടി.കെ, ബാദുഷ കെ.എസ്, ജയിംസ് പുന്നൻ, ജയിംസ് നോബിൾ, സലീം കെ.പി. എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews Fire and Rescue