x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ വീ​ണ വ​യോ​ധി​ക​യെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 12:23 AM IST | Updated: September 3, 2026 12:23 AM IST

വ​യോ​ധി​ക​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പു​റ​ത്ത് എ​ത്തി​ച്ച​പ്പോ​ള്‍.

കു​ണ്ട​റ: സെ​പ്റ്റി​ക് ടാ​ങ്കി​ല്‍​വീ​ണ വ​യോ​ധി​ക​യെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് അ​ഗ്‌​നി​ര​ക്ഷാ​സേ​ന. വീ​ട്ടു​മു​റ്റ​ത്തെ സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ലാ​ബ് ത​ക​ര്‍​ന്ന് ടാ​ങ്കി​ല്‍ വീ​ണ വ​യോ​ധി​ക​യെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പു​ന്ന​ത്ത​ടം ചാ​മ​വി​ള വീ​ട്ടി​ല്‍ മ​റി​യാ​മ്മ കോ​ശി(65) ആ​ണ് സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നായിരുന്നു സം​ഭ​വം.

വീ​ട്ടു​പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് പെ​ട്ടെ​ന്ന് ത​ക​രു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ട​ന്‍​ത​ന്നെ കു​ണ്ട​റ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു.
വി​വ​ര​മ​റി​ഞ്ഞ് മി​നി​റ്റു​ക​ള്‍​ക്ക​കം കു​ണ്ട​റ​യി​ല്‍​നി​ന്നു​ള്ള അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​നു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി.

ഇ​രു​പ​ത്ത​ഞ്ചോ​ളം അ​ടി താ​ഴ്ച​യും നാ​ല​ടി വ്യാ​സ​വും ഉ​ള്ള ടാ​ങ്കി​നു​ള്ളി​ലെ വി​ഷ​വാ​ത​ക സാ​ധ്യ​ത​യും ക​ന​ത്ത ദു​ര്‍​ഗ​ന്ധ​വും ഇ​ടു​ങ്ങി​യ സാ​ഹ​ച​ര്യ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി. ടാ​ങ്കി​ല്‍​നി​ന്ന് പു​റ​ത്തെ​ടു​ത്ത വ​യോ​ധി​ക​യ്ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം ഉ​ട​ന്‍​ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Nattuvishesham Districtnews Deepikanews septic tank.

Recent News

Corehub Up