x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി


Published: December 2, 2025 12:56 AM IST | Updated: December 2, 2025 12:57 AM IST


പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര, തെ​ങ്ങും​മ​ല, ഈ​റോ​ലി​ക്ക​ൽ വാ​സു​ദേ​വ കു​റു​പ്പി​നെ (77) കി​ണ​റ്റി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ 33 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30നാ​ണ് സം​ഭ​വം.


നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യ​തി​നേ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ത്ത ജീ​ർ​ണി​ച്ച വ​സ്തു​ക്ക​ളു​ള്ള അ​പ​ക​ട​ക​ര​മാ​യ കി​ണ​റ്റി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ റോ​പ്പി​ന്‍റെ​യും റ​സ്ക്യൂ നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ അ​തി സാ​ഹ​സി​ക​മാ​യി മ​റ്റ് സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ ഇ​റ​ങ്ങി വാ​സു​ദേ​വ കു​റു​പ്പി​നെ ക​ര​യി​ൽ എ​ത്തി​ച്ചു.

സ​ജ്ജ​മാ​ക്കി​യ ആം​ബു​ല​ൻ​സി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ളി​നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യി​ച്ചു.​ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം​ജി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നു​രാ​ജ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ര​മാ​കാ​ന്ത് ഹോം ​ഗാ​ർ​ഡ് മാ​രാ​യ അ​ജ​യ​കു​മാ​ർ,പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham Firefighters

Recent News

Corehub Up