പിഎംഎംഎസ്വൈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ, ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ
കാഞ്ഞിരപ്പള്ളി: മത്സ്യകൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് കൈത്താങ്ങാവുകയാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യമെന്നും ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും ഫിഷറീസ്, സാമൂഹ്യ നീതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. പിഎംഎംഎസ്വൈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ, ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിൽ ഉൾനാടൻ മത്സ്യ കൃഷിക്ക് അനുയോജ്യമായ മേഖലയാണ്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയാകും പദ്ധതികൾ ഒരുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് ഏബ്രഹാം, ആർ. അമ്പിളി, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മത്സ്യകൃഷി പരിശീലന പരിപാടിയിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.എസ്. ശിവപ്രസാദ് ക്ലാസ് നയിച്ചു.
Tags : NattuVishesham DistrictNews