x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​​ള്ള​​പ്പൊ​​ക്ക​ പ്ര​തി​രോ​ധം: എം​എ​ൽ​എ ജ​ല​യാ​ത്ര ന​ട​ത്തി

വെബ് ഡെസ്ക്
Published: October 11, 2026 12:21 AM IST | Updated: October 11, 2026 12:21 AM IST

കെ. ​​ബി​​നി​​മോ​​ൻ എം​എ​​ൽ എ ​​ജ​​ല​​യാ​​ത്ര ന​​ട​​ത്തി​​യ​​പ്പോ​​ൾ.

ഉ​ദ​​യ​​നാ​​പു​​രം: ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് നേ​​രി​​ടു​​ന്ന ക​​ടു​​ത്ത വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​ക്ക് പ​​രി​​ഹാ​​രം കാ​​ണു​​ന്ന​​തി​​നും കാ​​ർ​​ഷി​​ക ഉ​ത്പാ​​ദ​​നം ഇ​​ര​​ട്ടി​​യാ​​ക്കു​​ന്ന​​തി​​നും വി​​ശ​​ദ​​മാ​​യ പ​​ദ്ധ​​തി രേ​​ഖ ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് കെ. ​​ബി​​നി​​മോ​​ൻ എം​എ​​ൽ​എ ​ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി.​ രാ​​ജു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൻ ജ​​ല​​യാ​​ത്ര ന​​ട​​ത്തി.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി മു​​ട്ടു​​ങ്ക​​ൽ മു​​ത​​ൽ ക​​രി​​യാ​​ർ വ​​രെ തീ​​ര​​ദേ​​ശ​​വും പു​​റം​​ബ​​ണ്ടും ക​​രി​​ങ്ക​​ൽ​​കെ​​ട്ടി സം​​ര​​ക്ഷി​​ക്കും. നി​​ല​​വി​​ൽ പു​​ഞ്ച​കൃ​​ഷി മാ​​ത്രം ചെ​​യ്യു​​ന്ന മാ​​നാ​​പ്പ​​ള്ളി, വാ​​ഴ​​മ​​ന നോ​​ർ​​ത്ത്, ക​​ണ്ട​​ങ്ക​​രി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വ​​ർ​​ഷ കൃ​​ഷി​​യും സാ​​ധ്യ​​മാ​​ക്കും. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​രി​​ശു​​കി​​ട​​ക്കു​​ന്ന വാ​​ഴ​​മ​​ന​ സൗ​​ത്ത്, വേ​​മ്പ​​നാ​​ക​​രി, ക​​റു​​കേ​​ലി​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കൃ​​ഷി ഇ​​റ​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കും. മു​​ട്ടു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് നി​​ല​​വി​​ലു​​ള്ള ചീ​​പ്പ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്ത് പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​ക്കും.

നാ​​ട്ടു​​തോ​​ടു​​ക​​ൾ ആ​​ഴം കൂ​​ട്ടി നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​ക്കും. തേ​​നാ​​മി​​റ്റം മു​​ത​​ൽ മു​​ട്ടു​​ങ്ക​​ൽ വ​​രെ തീ​​ര​​പ്ര​​ദേ​​ശം ബ​​ല​​പ്പെ​​ടു​​ത്തും ഇ​​തോ​​ടെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ​നി​​ന്ന് ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ താ​​ഴ്ന്ന മേ​​ഖ​​ല പൂ​​ർ​​ണ​​മാ​​മാ​​യും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടും. ജ​​ല​​യാ​​ത്ര​​യി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം എം.​​കെ.​ രാ​​ജേ​​ഷ്, കെ.​ ​ദീ​​പേ​​ഷ്, വി.​ ​ബി​​ൻ​​സ്, മി​​നി​ മ​​ന​​യ്ക്ക​​ൽ​​പ​​റ​​മ്പി​​ൽ, പി.​​ആ​​ർ. ദേ​​വ​​ലാ​​ൽ, ഇ​​റി​​ഗേ​​ഷ​​ൻ അ​​സി​. എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​ജി​നി​യ​​ർ മ​​നോ​​ജ്, അ​​സി​. എ​ൻ​ജി​​നി​​യ​​ർ ദേ​​വി​​ക, പു​​ഴ സം​​ര​​ക്ഷ​​ണ സ​​മി​​തി ക​​ൺ​​വീ​​ന​​ർ ശ്രീ​​കു​​മാ​​ർ, അ​​ശോ​​ക​​ൻ മൂ​​ത്താ​​ക്കോ​​ണി, മ​​ധു പ​​രു​​വ​​ച്ചോ​​ട്ടി​​ൽ ത​​ങ്ക​​ച്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up