x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​മ​ല​യാ​റ്റി​ലും വെ​ള്ള​പ്പൊ​ക്കം

വെബ് ഡെസ്ക്
Published: August 1, 2026 10:56 PM IST | Updated: August 1, 2026 10:56 PM IST

വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ക്കു​ന്നു.

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നേ തു​ട​ര്‍​ന്ന് മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ലും വെ​ള്ള​പ്പൊ​ക്കം. മു​ര​ണി - ആ​നി​ക്കാ​ട് ക്ഷേ​ത്രം റോ​ഡി​ല്‍ വെ​ള്ളം ക​റി, വാ​യ്പൂ​ര് - പാ​ല​യ്ക്ക​ല്‍, മ​ല്ല​പ്പ​ള്ളി - മു​ര​ണി, മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട്, ചെ​ങ്ങ​രൂ​ര്‍​ചി​റ ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങി​ലും വെ​ള്ളം ക​യ​റി. മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് പൊ​ടു​ന്നെ ഉ​യ​രു​ക​യാ​യി​രു​ന്നു. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ലും വെ​ള്ള​മെ​ത്തി​യ​തോ​ടെ ടൗ​ണി​ലെ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. എ​ല്ലാ റൂ​ട്ടി​ലെ​യും ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചു.

കോ​ട്ടാ​ങ്ങ​ല്‍ മേ​ഖ​ല​യി​ലും വെ​ള്ളം ക​യ​റി. കോ​ട്ടാ​ങ്ങ​ൽ, വാ​യ്പൂ​ര് മേ​ഖ​ല​ക​ളി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ളെ പു​ല​ര്‍​ച്ചെ​യോ​ടെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ള്‍ രാ​വി​ലെ കോ​ട്ടാ​ങ്ങ​ലി​ലും ആ​രം​ഭി​ച്ചു. മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. വൈ​ദ്യു​തി​യും പ​ല മേ​ഖ​ല​ക​ളി​ലും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Manimalayar

Recent News

Corehub Up