പനത്തടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ എട്ടാംഘട്ടത്തിന് പനത്തടി പഞ്ചായത്തിൽ തുടക്കമായി. മുന്തന്റെമൂലയിലെ ക്ഷീരകർഷക ദീപ നായരുടെ ഫാമിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് വെറ്ററിനറി സർജൻ കെസിയ ഗോപിക്ക് വാക്സിൻ കൈമാറി.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ജെ. ജയിംസ്, പഞ്ചായത്തംഗം കെ.സി. മോഹൻദാസ്, ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ, സെക്രട്ടറി സി.എസ്. പ്രദീപ്കുമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സാജിദ്, വി. നിഖിൽ, അറ്റൻഡർ എം.വി. ശശിന്ദ്രൻ, കെ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കന്നുകാലികളിലെ കുളമ്പുരോഗം തടയുന്നതിന് കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പ് നൽകേണ്ടത് അത്യാവശ്യമാണെന്ന് വെറ്ററിനറി സർജൻ കെസിയ ഗോപി അറിയിച്ചു.
ജൂലൈ 13 വരെയാണ് യജ്ഞം നടക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും ഈ കാലയളവിൽ സൗജന്യമായി കുത്തിവയ്പ് നൽകുമെന്നും അവർ വ്യക്തമാക്കി.