x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണും മ​ട്ടു​പ്പാ​വും പു​ന്നൂ​സ് ജേ​ക്ക​ബി​ന് വി​ള​ഭൂ​മി

ജോ​യി കി​ഴ​ക്കേ​ല്‍
Published: August 16, 2026 10:55 PM IST | Updated: August 16, 2026 10:55 PM IST

പു​ന്നൂ​സ് ജേ​ക്ക​ബ് വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലെ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കു സ​മീ​പം.

തൊ​ടു​പു​ഴ: പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക്ക് ഒ​ഴി​ച്ചുകൂ​ടാ​നാ​വാ​ത്ത ഓ​ണ​സ​ദ്യ​ക്കാ​യി വി​ള​ക​ളും വി​ഭ​വ​ങ്ങ​ളും ത​യാ​റാ​ക്കു​ക​യാ​ണ് ജൈ​വ​കൃ​ഷി​യു​ടെ ഉ​പാ​സ​ക​നാ​യ മം​ഗ​ല​ത്ത് പു​ന്നൂ​സ് ജേ​ക്ക​ബ്. 5000 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്താ​ണ് മ​ഴ​മ​റ കൃ​ഷി ഇ​ദ്ദേ​ഹം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും മ​റ്റു വി​ള​ക​ളും മ​ട്ടു​പ്പാ​വി​ലും വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​മാ​യി ത​ഴ​ച്ചുവ​ള​രു​ന്നു. വ​ര്‍​ഷം മു​ഴു​വ​ന്‍ ജ​ല​സ​മൃ​ദ്ധ​മാ​യ തൊ​ടു​പു​ഴ​യാ​റി​നോ​ടു ചേ​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടിസി ​ജം​ഗ്ഷ​നു സ​മീ​പം മം​ഗ​ലം നോ​ര്‍​ത്ത് എ​ന്‍​ഡ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​ണ് മ​ഴ​മ​റ കൃ​ഷി.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളാ​ണ് പു​ന്നൂ​സി​ന്‍റെ മ​ഴമ​റ​യ്ക്കു​ള്ളി​ല്‍ വി​ള​യു​ന്ന​ത്.​ ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, നാ​ട​ന്‍ ചീ​ര, സ്വാ​ദി​ഷ്ട​മാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ചീ​ര, വെള്ള​രി, കോ​വ​ല്‍, പാ​വ​ല്‍, പു​തി​ന, സാ​മ്പാ​റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ലോം​ഗ് കൊ​റി​യ​ന്‍​ഡ​ര്‍, ക​റി​വേ​പ്പി​ല എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ത​ക്കാ​ളി​യു​ടെ പ്ര​ധാ​ന ത​ണ്ടി​ന്‍റെ വ​ശ​ത്തെ കി​ളി​ര്‍​പ്പ് മു​റി​ച്ചെ​ടു​ത്ത് വേ​രു​പി​ടി​പ്പി​ച്ചു ന​ട്ടാ​ല്‍ വേ​ഗം കാ​യ്ഫ​ലം ന​ല്‍​കു​മെ​ന്ന് പു​ന്നൂ​സ് പ​റ​യു​ന്നു.

മ​റ്റു​ വി​ള​ക​ള്‍

പ​റ​മ്പി​ക്കു​ളം ഇ​ഞ്ചി, ചേ​മ്പ്, ചേ​ന, ചെ​റു​നാ​ര​കം, ക്വി​ന്‍റ​ല്‍ വാ​ഴ, പേ​ര, ക​മു​ക്, വെ​റ്റി​ല​ക്കൊ​ടി, തേ​ന്‍​വ​രി​ക്ക ജെ 33 ​ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട പ്ലാ​വ്, അ​ട​താ​പ്പ്, മ​ര​ച്ചീ​നി, മ​ഞ്ഞ​ള്‍, മാ​വ്, സ​പ്പോ​ട്ട, അ​വ​ക്കാ​ഡോ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, ബെ​യ​ര്‍ ആ​പ്പി​ള്‍, മാ​താ​ള​നാ​ര​കം, പാ​ഷ​ന്‍ ഫ്രൂ​ട്ട് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഗ്രോ ​ബാ​ഗി​ലും ഡ്ര​മ്മി​ലു​മാ​ണ് ഭൂ​രി​പ​ക്ഷം വി​ള​ക​ളും ന​ട്ടു​വ​ള​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.
വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള പു​ര​യി​ട​ത്തി​ലും വി​ള​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ച്ചു​വ​രു​ന്നു.

ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി

ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യമ​ന്ത്രം. വീ​ക്കി​ലി ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്കി​യാ​ണ് കൃ​ഷി. ഓ​രോ ദി​വ​സ​ത്തെ​യും പ​രി​ച​ര​ണം ചാ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വേ​പ്പി​ന്‍പി​ണ്ണാ​ക്ക്, ക​ട​ല​പ്പി​ണ്ണാ​ക്ക്, എ​ല്ലു​പൊ​ടി, ചാ​ണ​ക​പ്പൊ​ടി, കു​മ്മാ​യം എ​ന്നി​വ ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന മി​ശ്രി​തം 12-15 ദി​വ​സ​ത്തി​നു​ശേ​ഷം മ​ണ്ണി​ല്‍ ചേ​ര്‍​ത്ത് ചെ​ടി​ക​ള്‍​ക്ക് ന​ല്‍​കും. ആ​വ​ശ്യ​മാ​യ ന​ന​യും ന​ല്‍​കി​വ​രു​ന്നു.

ജൈ​വ ​പ്ര​തി​രോ​ധം

കീ​ട​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജൈ​വ​പ്ര​തി​രോ​ധ മാ​ര്‍​ഗ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ്രാ​ണി​ക​ളെ അ​ക​റ്റാ​ന്‍ ഫി​റ​മോ​ണ്‍ കെ​ണി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ​ത്തി​നായി സ്യൂ​ഡോ​മോ​ണോ​ഫോ​സ്, വെ​ര്‍​ട്ടി സീ​ലി​യം എ​ന്നീ ജൈ​വനി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​ഴ​ക്കു​ളം വി​എ​ഫ്‌​സി​യി​ല്‍നി​ന്നാ​ണ് തൈ​ക​ള്‍ വാ​ങ്ങു​ന്ന​ത്. ഗു​ണ​മേ​ന്മ​യു​ള്ള തൈ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്തും. രാ​സ​വ​ള​മോ കീ​ട​നാ​ശി​നി​ക​ളോ ഒ​രി​ക്ക​ല്‍​പോ​ലും മ​ണ്ണി​ല്‍ ചേ​ര്‍​ത്തി​ട്ടി​ല്ലെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

വി​പ​ണ​നം

കൃ​ഷി​യു​ടെ ര​സ​ത​ന്ത്രമ​റി​ഞ്ഞ ഈ ​ക​ര്‍​ഷ​ക​ന്‍റെ കൃ​ഷി കാ​ണാ​നും മ​ന​സി​ലാ​ക്കുന്നതിനും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും മ​റ്റും വി​ള​ക​ളും വാ​ങ്ങു​ന്ന​തി​നു​മാ​യി ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു​ണ്ട്. ഇ​താ​ണ് പ്ര​ധാ​ന വി​പ​ണ​നരീ​തി. ബാ​ക്കി​യു​ള്ള​വ മം​ഗ​ലം ഫാം​സ് എ​ന്ന ബ്രാ​ന്‍​ഡി​ല്‍ മാ​ര്‍​ജി​ന്‍ ഫ്രീ ​മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്‍​ക്കും.
ത​ക്കാ​ളി കി​ലോ - 90, വെ​ണ്ട - 90, പ​യ​ര്‍- 100, വ​ഴു​ത​ന - 60, ​ചീര - 80 എ​ന്നി​ങ്ങ​നെ എ​ല്ലാ വി​ള​ക​ള്‍​ക്കും മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്നു​ണ്ട്.

തു​ട​ക്കം പൗ​ള്‍​ട്രി ഫാ​മി​ല്‍

1988-98 കാ​ല​യ​ള​വി​ല്‍ പൗ​ള്‍​ട്രി ഫാം ​ന​ട​ത്തി​യി​രു​ന്ന പു​ന്നൂ​സ് 2012ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്കും മ​റ്റു​ വി​ള​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ലേ​ക്കും തി​രി​ഞ്ഞ​ത്. ന​ഗ​ര​സ​ഭ, ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.
2022ല്‍ ​മി​ക​ച്ച മ​ട്ടു​പ്പാ​വ് കൃ​ഷി​​ക്കുള്ള സം​സ്ഥ​ാന സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു. കൃ​ഷി ചെ​യ്യാ​ന്‍ ഭൂ​മി​യി​ല്ലാ​ത്ത​വ​ര്‍​ക്ക് മ​ട്ടു​പ്പാ​വ് കൃ​ഷി അ​ന​ന്ത​സാ​ധ്യ​ത​യു​ടെ വാ​തി​ലാ​ണ് തു​റ​ന്നി​ടു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ഭാ​ര്യ ബീ​ന​യു​ടെ​യും മ​ക്ക​ളാ​യ സാ​റ​യു​ടെ​യും സൂ​സ​ന്‍റെ​യും പി​ന്തു​ണ​യും നാ​ട്ടി​ലും വി​ദൂ​ര​ത്തു​മു​ള്ള അ​നേ​ക​രു​ടെ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് പു​ത്ത​ന്‍ ഊ​ര്‍​ജം പ​ക​രു​ന്ന​തെ​ന്ന് പ​റ​യു​മ്പോ​ള്‍ പു​ന്നൂ​സ് ജേ​ക്ക​ബിന്‍റെ മു​ഖ​ത്ത് വി​ട​രു​ന്ന ആ​വേ​ശം ചെ​റു​ത​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up