x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടം ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന


Published: January 9, 2026 11:26 PM IST | Updated: January 9, 2026 11:26 PM IST

ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ നാ​ല്പ​തു​മ​ണി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം.

ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ നാ​ല്പ​തു​മ​ണി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ.​ ജോ​സ് ഇ​ട​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ, ഫാ. ​വി​നു മു​ള​വ​രി​ക്ക​ൽ, ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും ആ​രാ​ധ​ന​യും ന​ട​ത്തി.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശം ന​ൽ​കി. പാ​സ്റ്റ​ർ ഹാ​ളി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് ദി ​ഹോ​ളി യു​കെ​രി​സ്റ്റ് ഒ​രു​ക്കി​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ഫാ.​ ജേ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാപ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ ക​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

വൈ​കു​ന്നേ​രം 4.30ന് ​ഫാ. ക്ലി​ന്‍റ് വെ​ട്ടി​ക്കു​ഴി​യി​ൽ ന​യി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ രാ​ത്രി​യും ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ ദൃ​ശ്യ​വി​സ്മ​യ കാ​ഴ്ച​ക​ളും.

11ന് ​രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ.​ ആ​ന്‍റോ ചേ​രാം​തു​രു​ത്തി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ദി​വ്യ​കാ​രു​ണ്യം എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്.

വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളു​മ​ട​ക്കം 3000 പേ​ർ പ​ങ്കെ​ടു​ക്കും. ന​ഗ​ര​വീ​ഥി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ദേ​വാ​ല​യ​ത്തി​ലെ​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് പ​ള്ളിയ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ല്പ​തു മ​ണി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Muttam Forona Church nattuvishesham local news

Recent News

Corehub Up