x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് ശി​ലയിട്ടു


Published: April 13, 2026 02:03 AM IST | Updated: April 13, 2026 02:03 AM IST

എം​ഇ​എ​സ് അ​സ്മാ​ബി കോ​ളജ് പു​തി​യ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഡോ.​ ഫ​സ​ൽ ഗ​ഫൂ​ർ നി​ർ​ഹി​ച്ച​പ്പോ​ൾ.

ശ്രീ​നാ​രാ​യ​ണ​പു​രം: നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​തവി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള ഹോ​സ്റ്റ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​ഇ​എ​സ് അ​സ്മാ​ബി കോ​ളജി​ൽ നി​ർ​മി​ക്കു​ന്ന ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു.

എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ ഫ​സ​ൽ ഗ​ഫൂ​ർ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. കോ​ളജ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ന​വാ​സ് കാ​ട്ട​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ക്യാ​പ്റ്റ​ൻ സി.​വി. പാ​പ്പ​ച്ച​ൻ, എം​ഇ.​എ​സ് സം​സ്ഥാ​ന ജന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, സം​സ്ഥാ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ കോ​യ, കോ​ളജ് സെ​ക്ര​ട്ട​റി ആ​ൻഡ്് ക​റ​സ്പോ​ണ്ട​ന്‍റ് വി.​എം. ഷൈ​ൻ, ട്ര​ഷ​റ​ർ പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​മീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Foundation nattuvishesham local news

Recent News

Corehub Up