x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്ക​യം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ശി​ലാ​സ്ഥാ​പ​നം


Published: March 10, 2026 09:57 PM IST | Updated: March 10, 2026 09:57 PM IST

മു​ണ്ട​ക്ക​യം മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ന്നു.

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള റ​വ​ന്യു​ഭൂ​മി​യി​ലാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​യ​രു​ന്ന​ത്.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​ത്ത​ൻ​ച​ന്ത​യി​ൽ മു​ന്പ് കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ രൂ​പ​ക​ല്പ​ന.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ആ​ർ​ഡി​ഒ പി. ​ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ്, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. പീ​താം​ബ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ കു​മാ​ർ, ബെ​ന്നി നെ​യ്യൂ​ർ, ടി.​ടി. സാ​ബു, റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ അ​നീ​ഷ്, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Mini Civil Station nattuvishesham local news

Recent News

Corehub Up