പടിഞ്ഞാറെചാലക്കുടി നിത്യസഹായ മാതാവിൻ പള്ളിയിൽ പുതുതായി നിർമിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു.
പടിഞ്ഞാറെ ചാലക്കുടി: നിത്യസഹായ മാതാവിൻ ദേവാലയത്തിൽ പുതുതായി നിർമിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക പണിതു നൽകുന്ന പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ചു.
രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വികാരി ഫാ. നിക്സൻ ചാക്കോര്യ, അസി. വികാരി ഫാ. ബെനറ്റ് എടാട്ടുകാരൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ, കൈക്കാരൻ മാരായ ക്ലമന്റ് മാഞ്ഞൂരാൻ, ജോർജ് കല്ലിങ്ങൽ, ജോയി കല്ലിങ്ങൽ, ജനറൽ കൺവീനർ ഇട്ടൂപ്പ് ഐനിക്കാടൻ, ജോയിന്റ് കൺവീനർ അജു പുല്ലാനിവളപ്പിൽ, തിരുനാൾ ജനറൽ കൺവീനർ വിത്സൻ മറ്റത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Foundation nattuvishesham local news