x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ​ച്ചി​റ​യി​ൽ ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് ഡോ. ​ബി​ജു നൈ​നാ​ന്

വെബ് ഡെസ്ക്
Published: September 29, 2026 01:07 AM IST | Updated: September 29, 2026 01:07 AM IST

അ​വാ​ർ​ഡ് ഡോ. ​ബി​ജു നൈ​നാ​ന് ജോ​സ്മി തോ​മ​സ് സ​മ്മാ​നി​ക്കു​ന്നു.

എ​ട​ക്ക​ര: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​വ​രു​ന്ന ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ​ച്ചി​റ​യി​ൽ സ്മാ​ര​ക പു​ര​സ്കാ​രം ഡോ. ​ബി​ജു നൈ​നാ​ന് സ​മ്മാ​നി​ച്ചു. ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ​ച്ചി​റ​യി​ലി​ന്‍റെ നാ​ലാം അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

നി​ല​ന്പൂ​ർ ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഡോ. ​ബി​ജു നൈ​നാ​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ്മി തോ​മ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ​വും ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടും ഒ​രു​ക്കു​ന്ന "നി​റ​വ് ഫു​ഡ് ഫോ​ർ നീ​ഡി’ എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ക​ല്ലൂ​ർ, ഫാ. ​തോ​മ​സ് ചാ​പ്ര​ത്ത്, ഫാ. ​തോ​മ​സ് മേ​നേ​കാ​ട്ടി​ൽ, ഫാ. ​ലാ​സ​ർ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ, സാ​ബു പൊ​ൻ​മേ​ലി​ൽ, ടി.​ജി. രാ​ജു, അ​ഡ്വ. മോ​ഹ​ൻ ജോ​ർ​ജ്, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up