പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ മെഡിക്കല് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സൗജന്യ ഗാസ്ട്രോ മെഡിസിന് ഇന്റേണല് മെഡിക്കല് ക്യാമ്പ് നാളെ മുതല് 17 വരെ സംഘടിപ്പിക്കും. ക്യാമ്പ് ദിവസങ്ങളില് രാവിലെ ഒമ്പതു മുതല് ഉച്ചയ്ക്ക് ഒന്നുവരെയും വൈകുന്നേരം നാലുമുതല് ആറുവരേയും സൗജന്യ പരിശോധനയുണ്ടാകും.
ആശുപത്രിയിലെ കണ്സള്ട്ടന്റ് മെഡിക്കല് ഗാസ്ട്രോ എന്ററോളജിസ്റ്റുമാരായ ഡോ. സച്ചിന് ജെയിംസ്, ഡോ. ജിനോ റോണി ഫിലിപ്പ് എന്നിവര് ക്യാമ്പിന് നേതൃത്വം നല്കും. ഡോ. അനില് പി ജോണിന്റെ സേവനവും ക്യാമ്പില് ലഭ്യമായിരിക്കുന്നതാണ്. ക്യാമ്പില് കണ്സള്ട്ടേഷന് പൂര്ണമായും സൗജന്യമായിരിക്കും.
ലാബ്, റേഡിയോളജി സേവനങ്ങള്ക്ക് 20 ശതമാനം ഡിസ്കൗണ്ടും ഏര്പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവര് മുന്കൂട്ടി രജിസ്റ്റര് ചെയ്യേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും 8943353611 നമ്പരില് ബന്ധപ്പെടണം.