x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ​ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: September 30, 2026 03:16 AM IST | Updated: September 30, 2026 03:16 AM IST

ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യും സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക ബ​ലൂ​ണു​ക​ൾ ഉ​യ​ർ​ത്തി​വി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ക്ക​നാ​ട്: ലോ​ക​ഹൃ​ദ​യ ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​മ്പ് വ​ർ​ണ ബ​ലൂ​ണു​ക​ൾ പ​റ​ത്തി​വി​ട്ട് ജി​ല്ലാ​ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്തു .

കാ​ക്ക​നാ​ട് സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഹൃ​ദ​യ പ​രി​ശോ​ധ​യി​ൽ 150 ല​ധി​കം ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഒ​രു മി​ടി​പ്പ് പോ​ലും ശ്ര​ദ്ധി​ക്കാ​തെ പോ​ക​രു​ത് എ​ന്ന ലോ​ക ഹൃ​ദ​യ​ദി​ന സ​ന്ദേ​ശ​ത്തെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കെ. എ​സ്. ഗോ​പ​കു​മാ​ർ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​സി.​എ. അ​നീ​ഷ്, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ആ​ർ​എം​ഒ ഡോ. ​സു​ൻ​സി കെ. ​ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

സ​മ​ഗ്ര ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​ന, ഇ​സി​ജി പ​രി​ശോ​ധ​ന, ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍റെ​യും ഫി​സി​ഷ്യ​ന്‍റെ​യും ക​ൺ​സ​ൾ​ട്ടേ​ഷ​ൻ എ​ന്നീ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up