x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ പൊ​ഴി​ച്ചിൽ; റം​ബുട്ടാ​ൻ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ


Published: May 24, 2026 06:44 AM IST | Updated: May 24, 2026 06:44 AM IST

ചെ​റു​പു​ഴ: റ​ബ​ർ, തേ​ങ്ങ, അ​ട​യ്ക്ക എ​ന്നി​വ​യു​ടെ വിലയി​ടി​ഞ്ഞ​പ്പോ​ൾ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ആ​രം​ഭി​ച്ച പ​ഴ​വ​ർ​ഗ കൃ​ഷി​യി​ലെ റം​ബുട്ടാ​നും പ്ര​തി​സ​ന്ധി​യി​ൽ. കാ​യ​ക​ൾ കൊ​ഴി​യു​ന്ന​താ​ണ് റം​ബുട്ടാ​ൻ ക​ർ​ഷ​ക​രെ നി​രാ​ശ​യി​ലു​മാ​ക്കു​ന്ന​ത്. വി​ല​യും ഇ​ടി​ഞ്ഞു. നേ​ര​ത്തെ കി​ലോ​യ്ക്ക് 350 രൂ​പ വ​രെ ല​ഭി​ച്ചി​ട​ത്ത് ഇ​പ്പോ​ൾ 250 രൂ​പ​യോ​ള​മേ കി​ട്ടു​ന്നു​ള്ളൂ. മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​നി​യും വി​ല കു​റ​ഞ്ഞേ​ക്കു​മെ​ന്ന് ക​ർ​ഷ​ക​നാ​യ പ്രാ​പ്പൊ​യി​ലി​ലെ മു​ക്കാ​ട്ട് ജോ​സ് പ​റ​യു​ന്നു.

കു​മി​ൾ​ബാ​ധ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളും കി​ളി​ക​ളു​ടെ ശ​ല്യ​വും റം​ബുട്ടാ​ൻ കൃ​ഷി​യെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​മി​ത​മാ​യ ചൂ​ട്, മ​ഴ എ​ന്നി​വ​യും മ​ണ്ണി​ലെ അ​മ്ല​ത്വം, എ​ൻ​പി​കെ വ​ള​ങ്ങ​ളു​ടെ അ​ഭാ​വം, ആ​വ​ശ്യ​മാ​യ മൂ​ല​ക​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​രു​ന്ന​ത് എ​ന്നി​വ​യാ​കാം റം​ബുട്ടാ​ൻ കൃ​ഷി​യെ ഇ​പ്പോ​ൾ ബാ​ധി​ക്കാ​നി​ട​യാ​യ പ്ര​ശ​ന​മെ​ന്ന് ചെ​റു​പു​ഴ കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ പൂ​വി​ട്ടി​രു​ന്ന റം​ബുട്ടാ​ൻ ചെ​ടി​ക​ളി​ൽ ഇ​ത്ത​വ​ണ പൂ​വി​ട​ൽ വൈ​കി​യ​തി​നൊ​പ്പം കാ​യ​ക​ൾ പാ​ക​മാ​കു​ന്ന​തി​നു താ​മ​സം നേ​രി​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ കാ​യ​ക​ൾ വ്യാ​പ​ക​മാ​യി പൊ​ഴി​യു​ക​യാ​ണ്.
മ​റ്റ് കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വി​നെ തു​ട​ർ​ന്നാ​ണ് റം​ബുട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ, ഫു​ലാ​സാ​ൻ, അ​വ​ക്കാ​ഡോ എ​ന്നി​വ​യു​ടെ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ തി​രി​ഞ്ഞ​ത്. മൂ​ന്നാം വ​ർ​ഷം മു​ത​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന​താ​യി​രു​ന്നു പ​ഴ​വ​ർ​ഗ കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ റം​ബുട്ടാ​നി​ൽ നി​ന്ന് മി​ക​ച്ച വ​രു​മാ​ന​വും ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ മി​ക്ക വീ​ടു​ക​ളി​ലും റം​ബുട്ടാ​ൻ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തും വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​ണ്.

Tags : nattu vishesham Rambutan farmers worried

Recent News

Corehub Up