x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് വി​വാ​ദ​ം; അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി എ​ല്‍​ഡി​എ​ഫ്

വെബ്ഡെസ്ക്
Published: August 11, 2026 01:23 AM IST | Updated: August 11, 2026 01:23 AM IST

എ​ൽ​ഡി​എ​ഫ് അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​പ​ത്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി. ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​ത് പു​നഃ​സ്ഥാ​പി​ക്കു​ക, സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​പ​ത്മാ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ഏ​രി​യാ ക​മ്മി​റ്റി അം​ഗം കു​ന്നു​മ്മ​ല്‍ ഹ​രി​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ത​ന്നെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും താ​റു​മാ​റാ​യെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.​

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ന്‍, പി. ​ശി​വാ​ത്മ​ജ​ന്‍, അ​മ​ര​മ്പ​ലം, ചു​ള്ളി​യോ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ന​ന്ദ​കു​മാ​ര്‍, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​പി​ഐ അ​മ​ര​മ്പ​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് പെ​രു​മ്പ്രാ​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​നി​ഷാ ക​ട​വ​ത്ത്, ഇ​ല്ലി​ക്ക​ല്‍ ഹു​സൈ​ന്‍, ഒ. ​ഷാ​ജി, പി.​കെ. ബീ​ന, എം.​എ. ന​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up