ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വടക്കേ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ ത്തിരുനാളിനോടനുബന്ധിച്ച് നടന്ന നേർച്ചസദ്യ ഫൊറോന വികാരി ഫാ. ജോഷ
ചേര്‍ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വടക്കേ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ആചരിച്ചു. ദിവ്യബലിക്കുശേഷം മില്ലേനിയം ഹാളിൽ നടന്ന നേർച്ചസദ്യയിൽ നാനാമതസ്ഥരായ ആയിരങ്ങൾ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ നേർച്ചസദ്യ ആശീർവദിച്ചു. ഊട്ടുനേർച്ചയും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കലും ഉണ്ടായിരുന്നു.
സഹവികാരിമാരായ ഫാ. വിനു മുളവരിക്കൽ, ഫാ. ഡെന്നീസ് പുതുവ, ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ, ട്രസ്റ്റിമാരായ ജൂഡി തോമസ്, ബേബി ജോൺ, പാരിഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, ജനറൽ സെക്രട്ടറി ജോമോൻ കണിശേരി, ചാക്കോച്ചൻ പെരുമ്പാത്തറ, എം.എ. ഡോളിച്ചൻ, റൂബി സേവ്യർ തുടങ്ങിയവര്‍ നേതൃത്വം നൽകി. കുരിശടിയിൽ നടന്ന ദിവ്യബലിയിൽ പുത്തൻപള്ളി വികാരി ഫാ. ജോസ് ഇടശേരി കാർമികത്വം വഹിച്ചു.