x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ് കു​മാ​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ പു​ഴു​ക്കുത്ത്: വെ​ള്ളാ​പ്പ​ള്ളി


Published: March 10, 2026 11:19 PM IST | Updated: March 10, 2026 11:19 PM IST

ചേ​ർ​ത്ത​ല: മ​ന്ത്രി ഗ​ണേ​ശ​ൻ പെ​ണ്ണി​നോ​ടും പൊ​ന്നി​നോ​ടും ഇ​ഷ്ട​മു​ള്ള​യാ​ളാ​ണെ​ന്നും മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന് ഇ​ത്ര​യും ത​റ​യാ​യ മ​റ്റൊ​രാ​ളി​ല്ലെ​ന്നും എ​സ്എ​ൻഡി പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​ണേ​ശ​ന്‍റെ സ്വ​ഭാ​വം എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. മ​ന്ത്രി​സ​ഭ​യി​ലെ പു​ഴു​ക്കു​ത്താ​ണ് ഗ​ണേ​ഷ്കു​മാ​ർ.

മാ​ന്യ​മാ​യി ന​ല്ല​രീ​തി​യി​ൽ ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ ത​ക​ർ​ത്തു. മ​ന്ത്രി ആ​കു​മ്പോ​ഴെ​ങ്കി​ലും നി​ല​യും വി​ല​യും ഉ​ണ്ടാ​കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണ്. ധാ​ർ​ഷ്ട്യ​വും മാ​ട​മ്പി​ത്ത​ര​വു​മാ​ണ് കൈ​യി​ൽ. പ​രാ​തി​ക​ളി​ല്ലെ​ന്ന​തു​കൊ​ണ്ട് പ്ര​ശ്നം ഇ​ല്ലാ​താ​കു​ന്നി​ല്ല. രാ​ജിവേ​ണോ​യെ​ന്നു മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യെ​ടു​ക്ക​ണം. 5000 പ്ര​ണ​യി​നി​ക​ളു​ണ്ടെ​ന്നു ത​ല​യ്ക്കു​വെ​ളി​വു​ള്ള​വ​ൻ പ​റ​യു​മോ​യെ​ന്നും ഊ​ള​ൻ​പാ​റ​യി​ൽ പ​റ​ഞ്ഞു​വി​ട​ണ​മെ​ന്നും വെ​ള​ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഗ​ണേ​ഷ്‌​കു​മാ​ർ എ​ൻ​എ​സ്എ​സി​ൽ തു​ട​രു​ന്ന​ത് സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ലു​പി​ടി​ച്ചാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

ജ​ന​പ്രി​യ​നാ​യ ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​തി​യും പ​രി​ഭ​വ​വും പാ​ർ​ട്ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്കു പോ​യാ​ൽ അ​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്നും വെള്ളാപ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ആ​ർ​ക്കും ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യാ​ത്ത നേ​താ​വാ​ണ് ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹ​ത്തി​നു മ​നഃ​പ്ര​യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​റ​ഞ്ഞുതീ​ർ​ത്ത് പാ​ർ​ട്ടി​ക്കൊ​പ്പം നി​ർ​ത്തു​ന്ന​താ​ണു ന​ല്ല​ത്. വി​ഷ​യ​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന​തി​ലെ ശ​രി​തെ​റ്റു​ക​ൾ അ​റി​യി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക്കി​നു വീ​ണ്ടും ഇ​ടം കൊ​ടു​ത്ത​പ്പോ​ഴും ത​നി​ക്കു കി​ട്ടി​യി​ല്ലെ​ന്ന പ​രി​ഭ​വം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കാ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Tags : Vellapalli nattuvishesham local news

Recent News

Corehub Up