കാസർഗോഡ്: പെരുമാറ്റദൂഷ്യം കൊണ്ട് ജനങ്ങളുടെ മുന്നിൽ സ്വയം നഗ്നനാക്കപ്പെട്ട ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. സ്വന്തം സഹധർമിണി തന്നെ ഭർത്താവിന്റെ സംസ്കാരശൂന്യമായ പ്രവൃത്തിക്ക് ദൃക്സാക്ഷിയാകേണ്ടിവന്നതും മന്ത്രിയുടെ നിർദേശപ്രകാരം കൂട്ടാളികളുടെ കൈയേറ്റത്തിന് ഇരയാകേണ്ടി വന്നതും പ്രബുദ്ധകേരളത്തിന് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, എം.സി പ്രഭാകരൻ, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ്കുമാർ, മാമുനി വിജയൻ, സോമശേഖര ഷേണി, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, ധന്യ സുരേഷ്, കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, തോമസ് മാത്യു, കെ. ബലരാമൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശന് വേളൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam Ganesh Kumar removed from the cabinet