മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ആരംഭിച്ച അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഗാസ്ട്രോ എന്ററോളജി സെന്ററിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക
തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ആരംഭിച്ച അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഗാസ്ട്രോ എന്ററോളജി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 55-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ലിസി മാത്യു തേക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. തിരുഹൃദയ സഭ സ്ഥാപകനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ഫോട്ടോ അനാച്ഛാദനം സിസ്റ്റര്‍ ഡോ. ജോണ്‍സി മരിയ എസ്എച്ച് നിര്‍വഹിച്ചു. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍, മെഡിക്കല്‍ സൂപ്രണ്ടും സീനിയര്‍ ന്യൂറോസര്‍ജനുമായ ഡോ. ജോളി ജോര്‍ജ്, പൈങ്കുളം എസ്എച്ച് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. ഷോളി ഫ്രാന്‍സിസ് എസ്എച്ച്, വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി സെബാസ്റ്റ്യന്‍, പൈങ്കുളം എസ്എച്ച് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്സി കുര്യന് എസ്എച്ച്, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി ആലപ്പാട്ട് എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു.
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായിആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സാസേവനങ്ങളും നൂതന ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുന്നതിലൂടെ പ്രദേശത്തെ ജനങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കാന്‍ ഈ കേന്ദ്രം സഹായകമാകും.
55 വര്‍ഷമായി ആരോഗ്യപരിചരണ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഹോളി ഫാമിലി ആശുപത്രിയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ സെന്റര്‍.
ആധുനികവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സെന്ററെന്ന് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി ആലപ്പാട്ട് എസ്എച്ച് പറഞ്ഞു.
Tags :