x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റേ​റ്റ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: October 11, 2026 10:25 PM IST | Updated: October 11, 2026 10:25 PM IST

ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണ​ത്തിനിടെ ജ​ന​റേ​റ്റ​റു​ക​ൾക്ക് തീ പിടിച്ചപ്പോൾ.

തു​റ​വൂ​ർ: ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണ​ത്തിനിടെ ര​ണ്ടു ജ​ന​റേ​റ്റ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വൂ​ർ ആ​ല​യ്ക്കാ​പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​റ​വൂ​ർ -അ​രൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ നീ​ളം കൂ​ട്ടു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്നി​ട​മാ​ണി​ത്.

രാ​ത്രി ജോ​ലി​ക​ൾ ഒ​ന്നും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ദേ​ശീ​യപാ​ത​യി​ലെ വാ​ഹ​ന യാ​ത്രി​ക​രാ​ണ് ജ​ന​റേ​റ്റ​റി​ൽനി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ ആ​ളു​ക​ൾ ഓ​ടി​യെ​ത്തി. പെ​ട്ടെ​ന്നു ത​ന്നെ തീ ​തൊ​ട്ടു​ത്തുവ​ച്ചി​രു​ന്ന മ​റ്റൊ​രു ജ​ന​റേ​റ്റ​റി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽനി​ന്ന് ര​ണ്ടു യൂ​ണി​റ്റും അ​രൂ​രി​ൽനി​ന്ന് ര​ണ്ടു യൂ​ണി​റ്റും അ​ഗ്‌​നി​ശ​മ​ന​സേ​ന​ക​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up